വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനായി മാലൂര്‍ പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ തയ്യാറാക്കിയ ‘സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്’ തുറന്നു.ആധുനിക അഡിറ്റീവ് മാനുഫാക്ചറിംഗ് സാങ്കേതികവിദ്യയിലൂടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെ ആശയങ്ങളാക്കിയും, അതിനെ പ്രായോഗിക ഉപകരണങ്ങളാക്കിയും മാറ്റി കുട്ടികളില്‍ സഹാനുഭൂതി വളര്‍ത്തുകയാണ് സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബിന്റെ ലക്ഷ്യം.

Sannitha Social Inclusion Lab Kannur

കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ഐഎഎസ് ലാബ് ഉദ്ഘാടനം ചെയ്തു.  വിദ്യാര്‍ത്ഥികളില്‍ ചെറിയ പ്രായത്തില്‍ തന്നെ സാമൂഹിക പ്രതിബദ്ധതയും അനുകമ്പയും വളര്‍ത്തിയെടുക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
സാങ്കേതികവിദ്യയെ കേവലം അറിവിനായി മാത്രം ഉപയോഗിക്കാതെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൈത്താങ്ങാക്കി മാറ്റാന്‍ കുട്ടികള്‍ മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബിലൂടെ എല്ലാവരെയും ഉള്‍പ്പെടുത്തുന്ന വിദ്യാഭ്യാസത്തിന് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് പനമ്പറ്റ ന്യൂ യു.പി സ്‌കൂളെന്ന് വി.കെ. സനോജ് എംഎല്‍എ അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ ഇതിലൂടെ സാധിക്കും.

മറ്റുള്ളവര്‍ക്കായി സ്വന്തം കൈകൊണ്ട് എന്തെങ്കിലും നിര്‍മ്മിച്ചു നല്‍കുന്നതിലൂടെ മാത്രമാണ് യഥാര്‍ത്ഥ സഹാനുഭൂതി കുട്ടികള്‍ക്ക് പഠിച്ചെടുക്കാനാവുന്നതെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ് ഫൗണ്ടര്‍ റോബിന്‍ ടോമി പറഞ്ഞു. ഈ പദ്ധതിയിലൂടെ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പ്രശ്നം കണ്ടെത്തുകയും അതിന് ഉതകുന്ന പരിഹാരം കാണുകയും വികലാംഗര്‍ക്കും പ്രായമായവര്‍ക്കും ആവശ്യമായ സഹായ ഉപകരണങ്ങള്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചു നല്‍കുകയും ചെയ്യുന്നു. പലപ്പോഴും ഉള്‍ക്കൊള്ളല്‍ അഥവാ ‘ഇന്‍ക്ലൂഷന്‍’ എന്നത് പാഠപുസ്തകങ്ങളിലെ ഒരു വിഷയം മാത്രമായി ഒതുങ്ങാറാണ് പതിവ്. എന്നാല്‍ ‘സംനിത’ അതിനെ ഒരു പ്രായോഗിക കളരിയായി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വി.കെ. സനോജ് എംഎല്‍എ വിശിഷ്ടാതിഥിയായിരുന്നു.  സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ് ഫൗണ്ടര്‍ റോബിന്‍ ടോമി സംബന്ധിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം ഒ. പ്രസാദ്, വാര്‍ഡ് മെമ്പര്‍ കെ. വിജിത്ത്, സ്‌കൂള്‍ കമ്മിറ്റി ട്രഷറര്‍ ചമ്പാടന്‍ ജനാര്‍ദ്ദനന്‍, സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് ഇ. നാരായണന്‍, പി.ടി.എ പ്രസിഡന്റ് എം. ഹാഷിം, മദര്‍ പി.ടി.എ പ്രസിഡന്റ് ശാരിക രാജേഷ്, കെ.കെ. ഷീന, മട്ടന്നൂര്‍ എ.ഇ.ഒ കെ. ബിന്ദു, പുനര്‍ജീവ സി.ഇ.ഒ സ്മിത റോസ് മേരി ജോര്‍ജ്ജ്, സി.ഡി.ഒ രശ്മി രവീന്ദ്രനാഥന്‍, സംനിത ലീഡ് ഡിനോജ് ഡേവിസ്, സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് ഇ. നാരായണന്‍, ഹെഡ് മാസ്റ്റര്‍ ടി.പി. രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘Sannitha Social Inclusion Lab’ Opens in Kannur to Foster Empathy and Social Responsibility Among Students.The Sannitha Social Inclusion Lab has been inaugurated at New UP School, Panampatta, Malur, Kannur, with the aim of nurturing empathy and social responsibility among students.
Using modern additive manufacturing technology, the lab encourages children to identify the needs of people around them, transform those needs into ideas, and develop practical tools and solutions.The initiative aims to build empathy through innovation while enabling students to develop solutions that can support marginalised communities and students with disabilities.

Share.
Leave A Reply

Exit mobile version