ഒക്ടോബർ, നവംബർ മാസങ്ങളിലെ യാത്രാതിരക്ക് പരിഗണിച്ച് മുംബൈ എൽ.ടി.ടി. – തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക പ്രതിവാര സർവീസുകൾ നടത്താൻ റെയിൽവേ. മംഗളൂരു ജങ്ഷൻ വഴിയുള്ള ഈ സ്പെഷ്യൽ ട്രെയിൻ ഇരു ദിശകളിലുമായി ആറ് സർവീസുകൾ വീതം നടത്തും.

01463 നമ്പർ മുംബൈ എൽ.ടി.ടി. – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 15, 22, 29, നവംബർ 5, 12, 19 തീയതികളിൽ (വ്യാഴാഴ്ചകളിൽ) വൈകുന്നേരം 4 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11:30-ന് തിരുവനന്തപുരത്ത് എത്തും. തിരികെ 01464 നമ്പർ തിരുവനന്തപുരം നോർത്ത് – മുംബൈ എൽ.ടി.ടി. സ്പെഷ്യൽ ഒക്ടോബർ 17, 24, 31, നവംബർ 7, 14, 21 തീയതികളിൽ (ശനിയാഴ്ചകളിൽ) ഉച്ചകഴിഞ്ഞ് 2:15-ന് പുറപ്പെട്ട് പിറ്റേടത്ത് രാത്രി 11:55-ന് മുംബൈയിലെത്തും. നാല് എ.സി. 3-ടയർ, പതിനൊന്ന് സ്ലീപ്പർ, അഞ്ച് ജനറൽ കോച്ചുകൾ ഉൾപ്പെടെയുള്ളതാണ് ഈ സ്പെഷ്യൽ ട്രെയിനിലെ കോച്ച് ഘടന. 

Indian Railways announces weekly special train services between Mumbai LTT and Thiruvananthapuram North via Mangaluru Junction for October and November to clear festival rush

Share.
Leave A Reply

Exit mobile version