ഫ്ലൈ ദുബായ് വിമാന ദുരന്തം തടഞ്ഞ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം അപാരമായ ധൈര്യവും നിശ്ചയദാർഢ്യവുമാണ് പ്രകടിപ്പിച്ചതെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിക്കുകയും വലിയ ദുരന്തം തടയുകയും ചെയ്തു. ഇന്ത്യ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. അതിവേഗം സുഖംപ്രാപിക്കട്ടെയെന്നും ശക്തിക്കും ആരോഗ്യത്തിനുമായി പ്രാർഥിക്കുന്നുവെന്നും മോദി കുറിച്ചു.

Captain Smit Machchhar Flydubai Attack Hero

ഈ സംഭവത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാനോളം പുകഴ്ത്തി. ഗുരുതരമായി പരിക്കേറ്റിട്ടും പൈലറ്റ് നടത്തിയ ശക്തമായ ചെറുത്തുനിൽപ്പും ഇടപെടലുമാണ് വലിയ ദുരന്തം തടഞ്ഞതെന്നും, അദ്ദേഹം ഒരു “യഥാർത്ഥ ഹീറോ” ആണെന്നും നെതന്യാഹു പറഞ്ഞു. വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ച അക്രമി സഹപൈലറ്റിനെ സൗദി അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് (Flydubai) FZ1073 വിമാനത്തിൽ കോക്ക്പിറ്റിലുണ്ടായ അപ്രതീക്ഷിത ആക്രമണവും, വൻ ദുരന്തത്തിൽ നിന്നുള്ള രക്ഷപ്പെടലും അരങ്ങേറിയത്. വിമാനം പറക്കുന്നതിനിടയിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുരുതരമായി കുത്തേറ്റു. വിമാനം തകർക്കാൻ ശ്രമിച്ചതിനെത്തുടർന്ന് വെറും രണ്ട് മിനിറ്റിനുള്ളിൽ വിമാനം 17,000 ഫീറ്റിലധികം താഴ്ചയിലേക്ക് കുത്തനെ പതിച്ചെങ്കിലും, പിന്നീട് സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറക്കി. പരിക്കേറ്റെങ്കിലും ക്യാപ്റ്റനും യാത്രക്കാരും ജീവനക്കാരും ഒത്തുചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി വലിയ ആകാശദുരന്തം ഒഴിവാക്കുകയായിരുന്നു

Smit Machchhar, Flydubai FZ1073, Narendra Modi, Benjamin Netanyahu, Flydubai Pilot Hero, Cockpit Attack Flydubai, Emergency Landing Tabuk, Aviation Security, Indian Pilot Heroics

Share.
Leave A Reply

Exit mobile version