കോഴിക്കോട് ചേവായൂരിൽ 271 കോടി രൂപ ചെലവിൽ പുതിയ ‘കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ്’ സ്ഥാപിക്കാനുള്ള സമഗ്ര പദ്ധതിയുമായി സംസ്ഥാന സർക്കാർ. 30 മാസത്തിനകം യാഥാർത്ഥ്യമാകുന്ന ഈ ആശുപത്രി സമുച്ചയത്തിൽ 350 കിടക്കകളും 10 ഓപ്പറേഷൻ തിയേറ്ററുകളും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ സജ്ജമാക്കും. ഒരേ കാമ്പസിൽ 35 കോടി രൂപ ചെലവിൽ പൂർണ്ണ സജ്ജമായ ചർമ്മ രോഗ ആശുപത്രിയും നിർമ്മിക്കുന്നുണ്ട്. വർഷത്തിൽ 1,100 കോർണിയ, 520 കിഡ്നി, 50 ഹൃദയം, 40 ശ്വാസകോശം, 120 മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ എന്നിവ വിജയകരമായി നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും സേവനങ്ങളും ‌ലഭ്യമാക്കുന്നതിലൂടെ നിലവിലെ ചികിത്സാ ചെലവ് മൂന്നിലൊന്നായി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തെ ആഭ്യന്തര, വിദേശ രോഗികൾക്ക് ഒരു പ്രധാന ആരോഗ്യ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി വെൽനസ്, പുനരധിവാസ കേന്ദ്രങ്ങളും പക്ഷാഘാതം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് സമഗ്ര ചികിത്സാ സൗകര്യങ്ങളും ഒരുക്കും. കൂടാതെ, രോഗ പ്രതിരോധത്തിനും മുൻകരുതലുകൾക്കുമായി വിപുലമായ ബോധവൽക്കരണ കാമ്പെയ്‌നുകളും സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

Kerala is setting up the Rs 271-crore Keralam Institute of Organ and Tissue Transplant in Kozhikode within 30 months, featuring 350 beds and 10 operation theaters

Share.
Leave A Reply

Exit mobile version