ഇന്ത്യയിൽ നിർമ്മിക്കുന്ന ടെലികോം ആന്റിനകൾ യൂറോപ്പിലേക്കും മറ്റ് ആഗോള വിപണികളിലേക്കും കയറ്റുമതി ചെയ്യാൻ തുടങ്ങിയതായി സ്വീഡിഷ് ടെലികോം ഭീമനായ എറിക്സൺ. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2026-ൽ എറിക്സൺ സീനിയർ വൈസ് പ്രസിഡന്റ് ആൻഡ്രെസ് വിസെന്റെയാണ് ഇക്കാര്യം അറിയിച്ചത്.
ഹരിയാനയിലെ മനെസറിലുള്ള ഫാക്ടറിയിൽ വി.വി.ഡി.എൻ ടെക്നോളജീസുമായി സഹകരിച്ചാണ് എറിക്സൺ ഈ ആന്റിനകൾ നിർമ്മിക്കുന്നത്. 2025 ജൂലൈ മുതൽ ഇന്ത്യയിലെ ഫാക്ടറികളിൽ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കുകയും 15,000-ലധികം ആന്റിനകളും 2.5 കോടിയിലധികം നെറ്റ്‌വർക്ക് ഘടകങ്ങളും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ അതിവേഗ 5G വ്യാപനവും ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുമാണ് ആഗോള വിപണിയിലേക്ക് ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ രാജ്യത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. ഭാവിയിലെ 6G സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലെ ആർ ആൻഡ് ഡി സെന്ററിൽ എറിക്സൺ പ്രത്യേക ഗവേഷണ സംഘത്തിനും രൂപം നൽകിയിട്ടുണ്ട്.
Swedish telecom giant Ericsson has started exporting India-manufactured 5G telecom antennas to Europe and other global markets in partnership with VVDN Technologies in Haryana.
