സംഗീതരംഗത്തെ നേട്ടങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയയാകുകയാണ് പോപ്പ് താരം ടെയ്ലർ സ്വിഫ്റ്റ്. റോഡ് അപകടത്തിൽപ്പെട്ട കൗമാരക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ആഷ്ലി ടോണ്ടൺ എന്ന മൂന്ന് കുട്ടികളുടെ അമ്മയ്ക്ക് ചികിത്സാ സഹായമായി 50,000 ഡോളർ (ഏകദേശം 42 ലക്ഷം രൂപ) ടെയ്ലർ സ്വിഫ്റ്റ് സംഭാവന നൽകി.

ഈ ധനസഹായത്തിനൊപ്പം കുടുംബത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചുകൊണ്ട് സ്വിഫ്റ്റ് അയച്ച വ്യക്തിഗത സന്ദേശവും ഏറെ ശ്രദ്ധ നേടിയിരുന്നു. റോഡ് ഐലൻഡിൽ വെച്ചുണ്ടായ അപകടത്തിന് ഇരയായ കുടുംബത്തെ സഹായിക്കാൻ നടത്തിയ ഈ നീക്കത്തിന് പുറമെ, യുഎസിലുടനീളമുള്ള 20 പ്രമുഖ ചാരിറ്റി സ്ഥാപനങ്ങൾക്കായി ടെയ്ലർ സ്വിഫ്റ്റും ഭർത്താവ് ട്രെവിസ് കെൽസിയും ചേർന്ന് 26 മില്യൺ ഡോളർ (ഏകദേശം 218 കോടി രൂപ) നൽകിയിരുന്നു.
കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, സംഗീത പരിപാടികൾ, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനകൾക്കാണ് ഈ ഭീമമായ തുക നൽകിയത്. ഇതിനുപുറമെ രാജ്യത്തെ വിദ്യാഭ്യാസ ഉദ്യമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 4 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ വാഗ്ദാനവും ടെയ്ലർ സ്വിഫ്റ്റ് നൽകിയിട്ടുണ്ട്.
Taylor Swift and Travis Kelce donate $26 million to US charities, while Swift separately provides $50,000 for an injured hero mother’s medical fund.
