പ്രമുഖ ഓൺ ലൈൻ യാത്രാ പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ് (EaseMyTrip) അന്തർസംസ്ഥാന ബസ് യാത്രാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ‘യോലോ ബസ് എക്സ്പ്രസ്’ (YOLO Bus Express) പദ്ധതിക്ക് തുടക്കമിട്ടു. ദക്ഷിണേന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ 12 ബസുകളുമായി ആരംഭിച്ച ഈ സർവീസ് അടുത്ത 45 മുതൽ 60 ദിവസത്തിനുള്ളിൽ 50 ബസുകളായും, 2027-ഓടെ രാജ്യമൊട്ടാകെ 500 ബസുകളുടെ ശൃംഖലയായും വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

EaseMyTrip Launches YOLO Bus Express

ഹൈദരാബാദിൽ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂർ, ഗുണ്ടൂർ, വിജയവാഡ, വിശാഖപട്ടണം തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ ഘട്ടത്തിൽ സർവീസുകൾ നടത്തുന്നത്. സ്വകാര്യ ബസ് ഓപ്പറേറ്റർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ മാതൃകയിൽ ടിക്കറ്റിംഗ്, റൂട്ട് തിരഞ്ഞെടുപ്പ്, നിരക്ക് നിർണ്ണയം, സേവന നിലവാരം എന്നിവ യോലോ ബസ് നേരിട്ട് നിയന്ത്രിക്കും.

യാത്രക്കാർക്ക് മികച്ച ഹൈജീനും സുഖസൗകര്യങ്ങളും ഉറപ്പാക്കാൻ ഓരോ യാത്രയിലും പുതിയ ബെഡ്ഷീറ്റുകൾ, തലയിണ കവറുകൾ, കൃത്യമായ ക്ലീനിംഗ് എന്നിവ കമ്പനി നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്ത് വർധിച്ചുവരുന്ന റോഡ് യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്ത് സ്വകാര്യ ബസ് മേഖലയ്ക്ക് കൂടുതൽ വളർച്ചയും യാത്രക്കാർക്ക് സുരക്ഷിതമായ അനുഭവവും നൽകുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഈസ്മൈട്രിപ്പ് സിഇഒ രികാന്ത് പിറ്റി വ്യക്തമാക്കി.

EaseMyTrip introduces ‘YOLO Bus Express’ to revolutionize intercity road travel in South India, aiming to expand its network to 500 buses by 2027.

Share.
Leave A Reply

Exit mobile version