ലക്ഷ്വറി എസ്യുവിയായ റേഞ്ച് റോവർ സ്പോർട്ട് ഓട്ടോബയോഗ്രഫി (Range Rover Sport Autobiography) സ്വന്തമാക്കി മലയാള സിനിമയിലെ യുവതാരം നസ്ലിൻ. കൊച്ചിയിൽ ഏകദേശം 2.03 കോടി രൂപ ഓൺ-റോഡ് വിലവരുന്ന ഈ അത്യാധുനിക വാഹനം താരം സ്വന്തമാക്കിയതിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

2,997 സിസി ഡീസൽ എൻജിൻ കരുത്തുനൽകുന്ന ഈ വാഹനത്തിന് 346 ബിഎച്ച്പിയും 700 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 5.8 സെക്കൻഡ് മാത്രം ആവശ്യമുള്ള ഈ വാഹനം ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനത്തോടെയാണ് എത്തിയത്.
മണിക്കൂറിൽ പരമാവധി 234 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ മോഡലിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിസ്റ്റമാണ് നൽകിയിരിക്കുന്നത്. മികച്ച ഡ്രൈവിംഗ് പെർഫോമൻസിനൊപ്പം അത്യാധുനിക ഇൻഫോടെയ്ൻമെന്റ് സൗകര്യങ്ങളും പ്രീമിയം ഇന്റീരിയർ ഫീച്ചറുകളും സമന്വയിപ്പിച്ചതാണ് കമ്പനിയുടെ ഈ ഫ്ലാഗ്ഷിപ്പ് എസ്യുവി.
Malayalam young actor Naslen adds a ₹2.03 crore Range Rover Sport Autobiography luxury SUV to his garage, purchased from a Kochi showroom.
