ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ നിന്നും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുമുള്ള സിഗ്നലുകൾ തിരിച്ചറിയാനും വിശകലനം ചെയ്യാനും ശേഷിയുള്ള ‘മാൻ-പോർട്ടബിൾ ഇലക്ട്രോണിക് ഇന്റലിജൻസ്’ (ELINT) സംവിധാനം വികസിപ്പിക്കാൻ ഡിആർഡിഒ. ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്സ് റിസർച്ച ലബോറട്ടറിയാണ് (DLRL) ഈ അത്യാധുനിക പോർട്ടബിൾ സംവിധാനത്തിന്റെ നിർമ്മാണത്തിനായുള്ള ടെൻഡർ പുറപ്പെടുവിച്ചിരിക്കുന്നത്.

പലതരം ഫ്രീക്വൻസികളിൽ വരുന്ന സിഗ്നലുകളെ സ്വീകരിച്ച് അവയെ വേർതിരിക്കാനും, ഏത് തരം റഡാറുകളാണ് പ്രവർത്തിക്കുന്നതെന്ന് കൃത്യമായി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. മലനിരകളിലും ഉൾനാടൻ അതിർത്തി പ്രദേശങ്ങളിലും വലിയ വാഹനങ്ങളോ സ്ഥിരമായ നിരീക്ഷണ സംവിധാനങ്ങളോ എത്തിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ സൈന്യത്തിന് ഏറെ ഉപകാരപ്രദമാണ് ഈ പോർട്ടബിൾ സംവിധാനം.
ഡ്രോൺ അക്രമ ഭീഷണികൾ വർദ്ധിച്ചുവരുന്ന പുതിയ കാലത്ത്, ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നവരുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനും മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും ഇത് സൈന്യത്തെ സഹായിക്കും. സിഗ്നലുകൾ കൃത്യമായി പരിശോധിച്ച് ഭീഷണികളുടെ വ്യാപ്തി കണക്കാക്കാൻ സഹായിക്കുന്ന ഈ പ്രോജക്റ്റ് വികസനം, സംയോജനം, ഗുണനിലവാര പരിശോധന എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്.
DRDO’s DLRL Hyderabad is developing a man-portable Electronic Intelligence (ELINT) system to track enemy radars and detect drone threats in border regions.