പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനും 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്നതിനുമായി ഇന്ത്യയും പോളണ്ടും തമ്മിൽ പുതിയ കരാറുകളിൽ ഒപ്പുവെച്ചു. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക തീരുമാനങ്ങൾ ഉണ്ടായത്.

പ്രതിരോധ മേഖലയിലെ ഉൽപ്പാദനത്തിലും സാങ്കേതിക വിദ്യകളിലും സംയുക്ത സഹകരണം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യേക പ്രതിരോധ വ്യവസായ സംഭാഷണത്തിന് തുടക്കം കുറിച്ചു. ഉക്രൈൻ യുദ്ധം ആഗോള ഭക്ഷ്യ-ഊർജ്ജ സുരക്ഷയിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്ത മോദി, സമാധാനപരമായ ഏത് ശ്രമത്തിനും ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വ്യക്തമാക്കി.
ബഹിരാകാശം, റെയിൽവേ, കൽക്കരി ഗ്യാസിഫിക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിലായി ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലെ കയറ്റുമതിയും പുതിയ നിക്ഷേപ അവസരങ്ങളും വർധിക്കുമെന്ന് ഇരു നേതാക്കളും വിലയിരുത്തി
India and Poland sign new agreements to strengthen defense ties and double bilateral trade by 2030 following high-level talks between PM Narendra Modi and Polish PM Donald Tusk
