ജപ്പാനിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലക്ഷ്യങ്ങൾക്ക് കരുത്തേകാനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനും ഇന്ത്യൻ എൻജിനീയറിങ് പ്രതിഭകളെ പരമാവധി പ്രയോജനപ്പെടുത്തി ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC) വികസിപ്പിക്കുന്നു. ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജി.സി.സികൾ സ്ഥാപിച്ചിട്ടുള്ള രാജ്യമായ ജപ്പാൻ, നൂറിലധികം കേന്ദ്രങ്ങളാണ് നിലവിൽ രാജ്യത്ത് പ്രവർത്തിപ്പിക്കുന്നത്.

സാങ്കേതിക വിദ്യ, ഇൻഡസ്ട്രിയൽ, ഓട്ടോമോട്ടീവ്, ഹെൽത്ത്‌കെയർ മേഖലകളിലെ ഉൽപ്പന്ന വികസനം, ക്ലൗഡ് കമ്പ്യൂട്ടിങ്, വ്യാവസായിക ഓട്ടോമേഷൻ എന്നിവയ്ക്കായി ഈ കേന്ദ്രങ്ങൾ ഇപ്പോൾ വളർന്നുവരുന്നു. സ്വന്തം രാജ്യത്ത് നേരിടുന്ന സാങ്കേതിക വിദഗ്ദ്ധരുടെ ക്ഷാമം പരിഹരിക്കാനും ആഗോളതലത്തിൽ തങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ഇന്ത്യൻ ഐ.ടി ശൃംഖല ജാപ്പനീസ് വ്യവസായ ഗ്രൂപ്പുകളെ സഹായിക്കുന്നു.

ബെംഗളൂരു, ഹൈദരാബാദ് എന്നിവയ്‌ക്കൊപ്പം കൊച്ചി അടക്കമുള്ള വളർന്നുവരുന്ന നഗരങ്ങളിലേക്കും ജാപ്പനീസ് സാന്നിധ്യം വ്യാപിക്കുന്നത് റിയൽ എസ്റ്റേറ്റ്, ഐ.ടി മേഖലകൾക്ക് വലിയ പ്രതീക്ഷ നൽകുന്നു. വരും വർഷങ്ങളിൽ കേവലം പ്രോജക്റ്റ് നിർവ്വഹണത്തിനപ്പുറം ആഗോള ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലും നൂതന ഗവേഷണങ്ങളിലും പങ്കാളികളാകുന്ന നിർണ്ണായക ഇന്നൊവേഷൻ ഹബ്ബുകളായി ഇന്ത്യയിലെ ഈ ജി.സി.സികൾ മാറും.

Japanese tech companies are expanding Global Capability Centers across India, including Kochi, to leverage Indian engineering talent for AI ambitions and digital transformation.

Share.
Leave A Reply

Exit mobile version