കേരളത്തിലെ നാല് പ്രധാന ട്രെയിനുകളിലെ യാത്രക്കാർക്ക് ഇനി അധികംകുലുക്കമില്ലാതെ യാത്രചെയ്യാനാകും. ഈ ട്രെയിനുകളിൽ ആധുനിക എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് റെയിൽവേ ഉടൻ ഇറക്കും. യാത്രക്കാര്ക്ക്ഓണ്ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്കുകളിലോഎത്തിച്ചുനല്കാന് സതേണ്‍ റെയില്‍വേ വക ഓൺലൈൻ ഡെലിവറി പദ്ധതിയും ഒരുങ്ങുന്നുണ്ട്. ഒപ്പം വ്യാപാരികളുടെ കിയോസ്കും തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിൽ ഉയരും. യാത്രക്കാരൻ ഓർഡർ ചെയ്ത സാധനങ്ങൾ ഇറങ്ങേണ്ട സ്റ്റേഷനിലെ കിയോസ്കിൽ എത്തിച്ചു നൽകുന്ന വിധമാകും സേവനം.

അത്യാധുനിക എൽഎച്ച്ബി കോച്ചുകൾ തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് , തിരുവനന്തപുരം–രാമേശ്വരം അമൃത എക്സ്പ്രസ് , തിരുവനന്തപുരം–മംഗളൂരു മാവേലി എക്സ്പ്രസ് , തിരുവനന്തപുരം–മംഗളൂരു മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് അനുവദിച്ചിരിക്കുന്നത്.
അമൃത, മാവേലി, മലബാർ എക്സ്പ്രസുകളിൽ ഓരോ ട്രെയിനിനും 22 എൽഎച്ച്ബി കോച്ചുകൾ വീതം അനുവദിക്കും. രാജ്യറാണി എക്സ്പ്രസിൽ ആദ്യഘട്ടത്തിൽ 15 എൽഎച്ച്ബി കോച്ചുകളാണ് വരിക. നിലമ്പൂർ റോഡിൽ പ്ലാറ്റ്ഫോം നീളം വർധിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ 22 കോച്ചുകളായി ഉയർത്തും. അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ കോച്ചുകളോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിഷയത്തിൽ ഇടപെട്ടു വരുന്ന കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
ആധുനികമായ ‘സസ്പെൻഷൻ’ സാങ്കേതികവിദ്യയാണ് എൽഎച്ച്ബി കോച്ചുകളിൽ ഉപയോഗിക്കുന്നത്. ഇതിനാൽ യാത്രക്കാർക്ക് കുലുക്കം വളരെ കുറവായിരിക്കും. അപകടം ഉണ്ടായാൽ കോച്ചുകൾ ഒന്നിലേക്ക് മറ്റൊന്ന് കയറി മറിയാനുള്ള സാധ്യത തടയുന്ന . ‘ആന്റി-ടെലിസ്കോപ്പിക്’ സാങ്കേതികവിദ്യയാണ് എൽഎച്ച്ബി കോച്ചുകളുടെ മറ്റൊരു പ്രത്യേകത. ശബ്ദമലിനീകരണവും കുറവാണ്. എൽ.എച്ച്.ബി കോച്ചുകൾക്ക് നീളം കൂടുതലായതിനാൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. എൽഎച്ച്ബി 3-ടയർ എസിയിൽ 80 സീറ്റുകളുണ്ടാകും. സാധാരണ കോച്ചിൽ 72 സീറ്റുകളാണ് ഉണ്ടാവുക.
ട്രെയിന്‍യാത്രയ്ക്കിടെ അത്യാവശ്യഉപയോഗത്തിനുള്ള എന്തെങ്കിലും സാധനം വീട്ടില്‍ വെച്ചു മറന്നുപോയാല്‍ ഇനി അത് ട്രെയിൻ യാത്രക്കിടെ കൈകളിലെത്തും. യാത്രക്കാര്ക്ക്ഓണ്ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്കുകളിലോ എത്തിച്ചുനല്കാന് സതേണ്‍ റെയില്‍വേ ഡെലിവറി സേവനത്തിനു പദ്ധതിയിടുന്നു.
റെയില്വേസ്റ്റേഷനുകളില് വ്യാപാരികള്‍ക്കായി കിയോസ്ക്സജ്ജീകരിക്കാന് പദ്ധതിയിടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം സാധനങ്ങള്‍ ട്രെയിനുകളില്നേരിട്ട്എത്തിച്ചുനല്കുന്നതാണ് രണ്ടാമത്തെ മാര്‍ഗം. യാത്ര കഴിഞ്ഞ് സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കൈപ്പറ്റാന്താല്പ്പര്യപ്പെടുന്നവര്ക്കായി ഈ കിയോസ്കുകള്‍ പ്രത്യേകഡെലിവറി പോയിന്റുകളായും പ്രവര്‍ത്തിക്കും. യാത്രികൻ ട്രെയിനിറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഈ കിയോസ്ക് ഡെലിവറി പോയിന്റായി തെരഞ്ഞെടുത്ത് വഴിയില്വെച്ച്സാധനങ്ങള് കൈപ്പറ്റാം. കൂടാതെ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും ഓര്‍ഡര്‍ ചെയ്യാം.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയപ്ലാറ്റ്ഫോമുകള് വഴി നിലവില്‍ ഭക്ഷണംലഭ്യമാക്കുന്നതി നു പുറമെയാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിലും ട്രെയിനുകളിലും ആപ്പ് വഴിയുള്ള ഡെലിവറി സേവനം വ്യാപിപ്പിക്കാന്‍ സതേണ്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്സ്പ്ലാറ്റ്ഫോമുകള്,ക്വിക്ക്-കൊമേഴ്സ്ദാതാക്കള്എന്നിവയിലൂടെയാത്രക്കാര്ക്ക് ആവശ്യമായ നിത്യോപയോഗസാധനങ്ങള്‍ യാത്രയ്ക്കിടയില്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഈപദ്ധതി സഹായിക്കും.
തിരുവനന്തപുരംസെന്‍ട്രല്‍, കൊല്ലം ജങ്ഷന്, കായംകുളം ജങ്ഷന്, ചെങ്ങന്നൂര്‍, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്,ആലുവ,തൃശൂര്‍ എന്നീ 10സ്റ്റേഷനുകളാണ് തിരുവനന്തപുരം ഡിവിഷനില്‍ ഈപദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. കോഴിക്കോട്, പാലക്കാട് ജങ്ഷന്, കണ്ണൂര്‍, ഷൊര്‍ണൂര്‍, കാസര്‍കോട്, തലശ്ശേരി, തിരൂര്‍, വടകര,പയ്യന്നൂര്‍, കൊയിലാണ്ടി, ഒറ്റപ്പാലം എന്നീ11സ്റ്റേഷനുകളാണ് പാലക്കാട് ഡിവിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Southern Railway is set to introduce modern LHB coaches to four major Kerala trains alongside an innovative online delivery service for passengers via station kiosks and train-side fulfillment.