ഇന്ത്യൻ വ്യോമസേനയുടെ പോരാട്ടവീര്യം ഇരട്ടിയാക്കാൻ തദ്ദേശീയമായി വികസിപ്പിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ എയർ-ടു-എയർ മിസൈലായ അസ്ത്ര മാർക്ക് 3 (ഗാണ്ഡീവം) 2028-ഓടെ ഉൽപ്പാദന സജ്ജമാകും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിക്കുന്ന ഈ മിസൈലിന്റെ പരീക്ഷണങ്ങൾ 2028 അവസാനത്തോടെ പൂർത്തിയാക്കി വ്യോമസേനയുടെ നിർമ്മാണ അനുമതി നേടാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം നടന്ന നിർണായകമായ എസ്.എഫ്.ഡി.ആർ (SFDR) സാങ്കേതികവിദ്യയുടെ പരീക്ഷണം പൂർണ്ണ വിജയമായിരുന്നു.

പദ്ധതിയുടെ അടുത്ത ഘട്ടമായി സുഖോയ്-30 MKI (Su-30MKI) യുദ്ധവിമാനങ്ങളിൽ മിസൈൽ ഘടിപ്പിച്ചുള്ള ട്രയലുകളും സംവിധാനങ്ങളുടെ സംയോജന പരീക്ഷണങ്ങളും അടുത്ത വർഷം മുതൽ ആരംഭിക്കും. വായുവിൽ വെച്ചുള്ള പരീക്ഷണങ്ങൾക്ക് 12 മുതൽ 14 മാസം വരെ സമയം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമായിരിക്കും ഡ്രോണുകളും കുറഞ്ഞ ആർ.സി.എസ് (RCS) ലക്ഷ്യങ്ങളും മുൻനിർത്തിയുള്ള യഥാർത്ഥ ലൈവ് ഫയറിങ് ട്രയലുകൾ നടക്കുക. പരീക്ഷണങ്ങൾ പൂർത്തിയാക്കി 2029 അവസാനത്തോടയോ 2030 ആദ്യമോ മിസൈൽ വ്യോമസേനയുടെ ഭാഗമാകും.
DRDO aims to complete trials for the Astra Mark 3 (Gaandiva) air-to-air missile by late 2028, featuring a range exceeding 300 km for Indian Air Force fighter jets.
