ഇന്ത്യൻ എഐ സ്റ്റാർട്ടപ്പായ സർവം എഐയിൽ നിക്ഷേപം നടത്തുന്നതിനായി അമേരിക്കൻ ഐടി ഭീമനായ കോഗ്നിസന്റ് ചർച്ചകൾ നടത്തുന്നു. 300 മില്യൺ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്ന സർവത്തിന്റെ മൂല്യം 3.5 ബില്യൺ മുതൽ 4 ബില്യൺ ഡോളർ വരെയായി ഉയർന്നേക്കും. മുൻപ് എച്ച്സിഎൽ ടെക് സർവത്തിൽ 150 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു.
കൃത്രിമബുദ്ധി സാങ്കേതികവിദ്യകളിൽ മുന്നേറ്റം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഐടി കമ്പനികൾ എഐ സ്റ്റാർട്ടപ്പുകളിൽ താല്പര്യം കാണിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവം എഐ ഇന്ത്യൻ ഭാഷകൾക്ക് അനുയോജ്യമായ എഐ മോഡലുകളാണ് വികസിപ്പിക്കുന്നത്. അടുത്തിടെ ഇന്ത്യൻ പ്രതിരോധ മന്ത്രാലയവുമായും പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ സർവം കരാറുകളിൽ ഏർപ്പെട്ടിരുന്നു
IT giant Cognizant enters talks to invest in Indian AI startup Sarvam AI at an estimated valuation of up to $4 billion (over ₹35,000 crore).
