ആദ്യ ഹൈഡ്രജൻ വാഹനം വിപണിയിലെത്തിച്ച് 13 വർഷങ്ങൾക്ക് ശേഷം ആഗോളതലത്തിൽ 50,000 ഹൈഡ്രജൻ വാഹനങ്ങൾ വിറ്റഴിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. 2013-ൽ ട്യൂസൺ ഐഎക്സ് ഫ്യുവൽ സെൽ അവതരിപ്പിച്ചുകൊണ്ടാണ് ഹ്യുണ്ടായി ഈ മേഖലയിലേക്ക് ചുവടുവെച്ചത്. 2018-ൽ പുറത്തിറങ്ങിയ നെക്സോ (Nexo) മോഡൽ കാറുകളാണ് ഈ വിൽപ്പന നേട്ടത്തിൽ വലിയ പങ്കുവഹിച്ചത്.

2020-ൽ 10,000 യൂണിറ്റുകൾ പിന്നിട്ട ഹ്യുണ്ടായിയുടെ ഹൈഡ്രജൻ വാഹന വിൽപ്പന ഇപ്പോൾ 50,262 എന്ന നാഴികക്കല്ലിലെത്തിനിൽക്കുന്നു. ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഫ്യുവൽ-സെൽ ഇലക്ട്രിക് വാഹനമായി മാറിയ നെക്സോയ്ക്ക് പുറമെ എക്സിയന്റ് ഹൈഡ്രജൻ ട്രക്കുകളും ഹ്യുണ്ടായി നിർമിക്കുന്നുണ്ട്. ഭാവിയിൽ ചൈന ഉൾപ്പെടെയുള്ള വലിയ വിപണികളിൽ ഹൈഡ്രജൻ വാഹനങ്ങൾക്ക് വൻ വളർച്ചയുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Hyundai achieves a major milestone by selling over 50,000 hydrogen fuel cell vehicles globally, driven primarily by the success of its Nexo FCEV model.

Share.
Leave A Reply

Exit mobile version