മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 (T1) 2027 ഏപ്രിലിൽ പൊളിച്ചുനീക്കാൻ അദാനി എയർപോർട്ട് ഹോൾഡിങ്സ് തീരുമാനിച്ചു. നിർമാണത്തിൽ പഴക്കവും സുരക്ഷാ ആശങ്കകളും ചൂണ്ടിക്കാണിച്ചാണ് 1964-ൽ നിർമിച്ച ഈ ടെർമിനൽ പൊളിച്ചുമാറ്റി പുതിയത് പണിയുന്നത്.

2030 ഡിസംബറോടെ പണിപൂർത്തിയാകുന്ന പുതിയ ടെർമിനൽ വരുന്നതോടെ വിമാനത്താവളത്തിന്റെ ആകെ വാർഷിക യാത്രാശേഷി 5.5 കോടിയിൽ നിന്ന് 6.5 കോടിയായി ഉയരും. പുതിയ ടെർമിനലിൽ കൂടുതൽ ചെക്ക്-ഇൻ കൗണ്ടറുകളും സെക്യൂരിറ്റി പാതകളും ഇ-ഗേറ്റുകളും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാകും ഒരുക്കുക.
പുനർനിർമാണ സമയത്ത് പ്രതിവർഷം 50 ലക്ഷത്തോളം യാത്രക്കാരെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (NMIA) താത്കാലികമായി മാറ്റാനാണ് തീരുമാനം. ഇതിനായി ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികൾ സർവീസുകൾ ക്രമീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Adani Airport Holdings plans to demolish Terminal 1 at Mumbai Airport in April 2027 to construct a modern terminal capable of handling 20 million passengers by 2030.