സ്വീഡിഷ് ഫർണിച്ചർ ഭീമനായ ഐക്കിയ (IKEA) ബെംഗളൂരുവിൽ രണ്ടാമത്തെ ഔട്ട്ലെറ്റ് തുറക്കുന്നു. ദക്ഷിണ ബെംഗളൂരുവിലെ കനകപുര മെയിൻ റോഡിൽ കൊണനകുണ്ടെ ക്രോസ് മെട്രോ സ്റ്റേഷന് സമീപമുള്ള പുർവ സെൻടെക്കിൽ (Purva Zentech) നവംബർ അഞ്ചിനാണ് പുതിയ സ്റ്റോർ പ്രവർത്തനമാരംഭിക്കുന്നത്. 80,000 ചതുരശ്ര അടി വിസ്തീർണത്തിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റോറിൽ 5,200-ലധികം ഉൽപ്പന്നങ്ങളാണുള്ളത്. ഇതിൽ 3,000-ത്തിലധികം ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങി കൊണ്ടുപോകാനാകും.

2022-ൽ നാഗസന്ദ്രയിൽ ആരംഭിച്ച ആദ്യ വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോറിന് ശേഷം, സൗത്ത് ബെംഗളൂരു മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പുതിയ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, സ്വീഡിഷ് വിഭവങ്ങളും പ്രാദേശിക ഭക്ഷണങ്ങളും അടങ്ങിയ 100 പേർക്കിരിക്കാവുന്ന റസ്റ്റോറന്റും സ്റ്റോറിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിലെ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോർ. നിലവിൽ ഹൈദരാബാദ്, നവി മുംബൈ, മുംബൈ (വർളി), ബെംഗളൂരു, ഡൽഹി, പൂനെ എന്നിവിടങ്ങളിൽ ഐക്കിയയ്ക്ക് ഔട്ട്ലെറ്റുകളുണ്ട്.
Swedish furniture giant IKEA is opening its second store in Bengaluru at Purva Zentech, Kanakapura Main Road on November 5, featuring over 5,200 products.
