ആണവ ശാസ്ത്ര ഗവേഷണ രംഗത്തേക്ക് പുതിയ അധ്യായം കുറിച്ച് മുംബൈയിലെ എച്ച്എസ്എൻസി (HSNC) സർവകലാശാല. മുംബൈ നഗരത്തിലെ ആദ്യത്തെ ‘സ്കൂൾ ഓഫ് ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്നോളജി’ സർവകലാശാലയുടെ വോർളി കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. ബിഎസ്സി, എംഎസ്സി തലങ്ങളിൽ ആണവശാസ്ത്രത്തിലും റേഡിയോ കെമിസ്ട്രിയിലും ബിരുദ-ബിരുദാനന്തര പഠന കോഴ്സുകളാണ് പുതിയ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ആണവ ഗവേഷണ കേന്ദ്രങ്ങളായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC), അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി എന്നിവയുമായി സഹകരിച്ചാണ് സ്കൂളിന്റെ തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ ഐഎഇഎ (IAEA) പോലെയുള്ള സംഘടനകളുമായും സഹകരിക്കും. നിലവിൽ കെസി കോളേജിലുള്ള റേഡിയോ കെമിസ്ട്രി വിഭാഗത്തിന്റെ അനുഭവസമ്പത്ത് പുതിയ സ്കൂളിന് കൂടുതൽ അടിത്തറയേകും. രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾക്ക് ആണവോർജ്ജം അത്യന്താപേക്ഷിതമാണെന്ന് ചടങ്ങിൽ സംസാരിച്ച മുൻ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ അനിൽ കാകോദ്കർ വ്യക്തമാക്കി.
HSNC University launches Mumbai’s first School of Nuclear Science and Technology offering BSc and MSc courses in collaboration with BARC. Read details here.
