ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി എട്ട് അത്യാധുനിക ‘നെക്സ്റ്റ് ജനറേഷൻ കോർവെറ്റുകൾ’ (Next Generation Corvettes – NGC) നിർമ്മിക്കും. ഇതിനായി ₹40,000 കോടിയിലധികം മൂല്യമുള്ള വൻ പ്രതിരോധ പദ്ധതിക്ക് കേന്ദ്ര സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (Cabinet Committee on Security – CCS) അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്ക്ക് ഏറെ നിർണ്ണായകമായ ഈ വൻ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. ഇതോടെ മുൻനിര സമുദ്ര മേഖലയിൽ ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ-പ്രതിരോധ ശേഷി വൻതോതിൽ വർദ്ധിക്കും.

ഈ പദ്ധതിക്ക് കീഴിലുള്ള എട്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിനായി കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സും (GRSE), ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡും (GSL) കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി വരുന്ന ദിവസങ്ങളിൽ ഔദ്യോഗിക കരാറുകളിൽ ഒപ്പുവെക്കും. ഇരു പൊതുമേഖലാ കപ്പൽ നിർമ്മാണ ശാലകളും സംയുക്തമായാണ് യുദ്ധക്കപ്പലുകൾ നിർമ്മിച്ച് നൽകുക. പ്രതിരോധ മേഖലയിലെ ‘ആത്മനിർഭർ ഭാരത്’ (Atmanirbhar Bharat) സങ്കൽപ്പത്തിന് വലിയ ഊർജ്ജം പകരുന്നതാണ് തദ്ദേശീയമായി രൂപകൽപ്പന ചെയ്തു നിർമ്മിക്കുന്ന ഈ പദ്ധതി.
കരാർ നടപടികൾ പൂർത്തിയാകുന്നതോടെ കപ്പലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. പദ്ധതി പ്രകാരം എട്ട് കപ്പലുകളിൽ ആദ്യത്തേത് 2030-ഓടെ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, നിലവിലെ ആഗോള സാഹചര്യങ്ങളും സുരക്ഷാ ആവശ്യകതകളും കണക്കിലെടുത്ത് നിർമ്മാണ ഘട്ടങ്ങൾ വേഗത്തിലാക്കാനും കപ്പലുകൾ നിശ്ചിത സമയത്തിന് മുൻപ് തന്നെ നാവികസേനയ്ക്ക് നൽകാനുമുള്ള സാധ്യതകൾ കപ്പൽശാലകൾ പരിശോധിച്ച് വരികയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ശത്രുക്കളുടെ സബ്മറൈനുകളെ പ്രതിരോധിക്കാനും, ആകാശത്ത് നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാനും, ഉപരിതല യുദ്ധങ്ങൾ നടത്താനും ശേഷിയുള്ള ഒന്നിലധികം സാങ്കേതിക വിദ്യകൾ അടങ്ങിയതാണ് ഈ പുതിയ ‘നെക്സ്റ്റ് ജനറേഷൻ കോർവെറ്റുകൾ’. ഇന്തോ-പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖലകളിൽ ചൈനീസ് കടന്നുകയറ്റവും മറ്റ് സമുദ്ര സുരക്ഷാ ഭീഷണികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ പുതിയ യുദ്ധക്കപ്പലുകളുടെ നിർമ്മാണം ഇന്ത്യൻ അതിർത്തികളുടെ പ്രതിരോധം കൂടുതൽ ഭദ്രമാക്കും.
In a major move to strengthen the Indian Navy’s maritime defence capabilities, the Central Government has approved a defence project worth over ₹40,000 crore to build eight advanced Next-Generation Corvettes.The ambitious project, considered crucial to India’s maritime security, received clearance at a meeting chaired by Prime Minister Narendra Modi.Once the contractual formalities are completed, construction of the warships will be expedited. Under the project, the first of the eight Next-Generation Corvettes is expected to be delivered to the Indian Navy by 2030.
Cabinet Committee on Security approves a ₹40,000 crore project to build 8 Next-Generation Corvettes (NGC) for the Indian Navy. Delivery starts by 2030.

