ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിന്റെ (IRF) രണ്ടാം പാദ പോരാട്ടങ്ങൾ ആവേശകരമായി സമാപിച്ചു. എഫ്4 (F4) ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ ഗോവ ഏസസ് ജെ.എ റേസിംഗിന്റെ ആര്യൻ നരോളയും ഇന്ത്യൻ റേസിംഗ് ലീഗിൽ (IRL) കിംഗ്സ് ബെംഗളൂരുവിന്റെ രുഹാൻ അൽവയും വിജയികളായി. അവസാന ദിനത്തിൽ നടന്ന രണ്ട് എഫ്4 റേസുകളിലും ഒന്നാമതെത്തി ഇരട്ട വിജയത്തോടെയാണ് ആര്യൻ നരോള ചാമ്പ്യൻഷിപ്പിൽ ആധിപത്യം ഉറപ്പിച്ചത്. രണ്ടാം മത്സരത്തിൽ അർജുൻ ഛേദ രണ്ടാം സ്ഥാനവും എൻതിയിസോ മബുണ്ട മൂന്നാം സ്ഥാനവും നേടി.

ഐ.ആർ.എൽ വിഭാഗത്തിൽ നടന്ന പോരാട്ടത്തിൽ മുഹമ്മദ് റയാൻ, അലിസ്റ്റർ യൂങ് എന്നിവരെ പിന്നിലാക്കിയാണ് രുഹാൻ അൽവ വിജയം വരിച്ചത്. നേരത്തെ ആദ്യ ദിനത്തിൽ നടന്ന ഐ.ആർ.എൽ ആദ്യ റേസിൽ ഗോവ ഏസസിന്റെ റൗൾ ഹൈമാനും എഫ്4 റേസിൽ സ്പീഡ് ഡെമോൺസ് ഡൽഹിയുടെ എൻതിയിസോ മബുണ്ടയും ജേതാക്കളായിരുന്നു. എഫ്.ഐ.എ (FIA) അംഗീകാരമുള്ള എഫ്4 ചാമ്പ്യൻഷിപ്പും ലോകത്തിലെ ആദ്യത്തെ ലിംഗവിവേചനമില്ലാത്ത നഗര അധിഷ്ഠിത റേസിംഗ് ലീഗായ ഐ.ആർ.എല്ലും ചേർന്ന ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ രാജ്യത്തെ മോട്ടോർ സ്പോർട്സ് ആരാധകർക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്.
Aryan Narola wins the F4 Indian Championship while Ruhaan Alva triumphs in the Indian Racing League (IRL) at Buddh International Circuit. Read the highlights.

