ഇനി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ കൂടുതൽ സ്ത്രീ സൗഹൃദമാകും.സ്ത്രീകള്‍ക്ക് പരാതികള്‍ നല്‍കുന്നതിന് പ്രത്യേക സഹായവും പിന്തുണയും ഉറപ്പാക്കുന്നതിനൊപ്പം ഓൺലൈൻ, സൈബർ തട്ടിപ്പുകൾ, കുറ്റകൃത്യങ്ങൾ എന്നിവയിൽ അടിയന്തിര നടപടിയും പ്രാഥമിക നിയമ സഹായവും “സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്” ഉറപ്പാക്കും.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനായി സംയോജിത “സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്” (Citizen Help Desk) സംവിധാനം നിലവിൽ വന്നു. പോലീസ് സ്റ്റേഷനുകളിലെത്തുന്ന പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുക, ഡിജിറ്റല്‍ സേവനങ്ങള്‍ സുഗമമാക്കുക, സന്ദര്‍ശകര്‍ക്ക് വിവിധ വിഷയങ്ങളിൽ വിവരങ്ങളും സഹായങ്ങളും നൽകുക തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും ഇനി മുതൽ ഈ സംവിധാനത്തിലുടെ ലഭ്യമാകും.
സ്റ്റേഷനുകളിൽ പ്രവര്‍ത്തിച്ചു വന്നിരുന്ന പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സംവിധാനം ഒഴിവാക്കുകയും അതിന്റെ ചുമതലകളും സേവനങ്ങളും സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്കിലേക്ക് സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്കിലൂടെ ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍ ഇവയാണ്.
പരാതികള്‍ സമര്‍പ്പിക്കുന്നതിനും രസീത് കൈപ്പറ്റുന്നതിനുമുള്ള സൗകര്യം ഉറപ്പാക്കുന്നു.
സ്ത്രീകള്‍ക്ക് പരാതികള്‍ നല്‍കുന്നതിന് പ്രത്യേക സഹായവും പിന്തുണയും ഉറപ്പാക്കും.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം ആയി “സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്” മാറും . മുതിര്‍ന്ന പൗരന്മാര്ക്ക് മുന്‍ഗണനാ അടിസ്ഥാനത്തിലുള്ള സഹായങ്ങള്‍ നൽകും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബർ ക്രൈം, എൻസിആർപി പോര്‍ട്ടല്‍ പരാതികള്‍, 1930 ടോള്‍ ഫ്രീ നമ്പര്‍ സേവനം, സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക് വഴി ലഭ്യമാക്കും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അര്‍ഹമായ പരിഗണനയും പ്രത്യേക സഹായവും നൽകുന്നതിനൊപ്പം ഭിന്നശേഷിക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ സേവനങ്ങള്‍ ഉറപ്പാക്കുന്നു.
പരാതിക്കാർക്ക് വേണ്ട അടിസ്ഥാന നിയമോപദേശങ്ങള്‍ നൽകുകയും ആവശ്യമെങ്കില്‍ നിയമ സഹായ കേന്ദ്രങ്ങളിലേയ്ക്ക് ഹെല്‍പ്പ്ഡെസ്ക് വഴികാട്ടുകയും ചെയ്യുന്നു.ആക്സിഡന്റ് ജി.ഡി എന്‍ട്രി, നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (NOC)തുടങ്ങിയ വിവിധ അപേക്ഷകള്‍ ലഭിക്കുന്നതിനുള്ള സഹായം ഇനി സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക് വഴിയായിരിക്കും.
കേരള പോലീസിന്റെ ഡിജിറ്റല്‍/ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള വിവരങ്ങള്‍, വിവരാവകാശ പ്രകാരമുള്ള അപേക്ഷകള്‍ നല്‍കാനുള്ള സൗകര്യം, പരാതിക്കാര്‍ക്ക് എഫ്.ഐ.ആറിന്റെ (FIR) പകര്‍പ്പ് ലഭ്യമാകാനുള്ള സൗകര്യം എന്നിവയും സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക് ഉറപ്പ് വരുത്തും.
All police stations across Kerala are set to become more women-friendly with the introduction of an integrated Citizen Help Desk system, aimed at delivering faster, more efficient, and accessible public services.The new system will serve as a single point of assistance for receiving public complaints, facilitating digital services, and providing visitors with information and support on various matters. The initiative will also ensure special assistance and appropriate consideration for transgender individuals, while providing barrier-free access to police services for persons with disabilities.
