ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ട മോട്ടോർ കോർപ്പറേഷനിൽ വൻ പുനഃസംഘടന. നിലവിലെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഈസ്റ്റ് ഏഷ്യ, ഓഷ്യാനിയ മേഖലയെ രണ്ട് പ്രത്യേക യൂണിറ്റുകളായി വിഭജിക്കാൻ കമ്പനി തീരുമാനിച്ചു. 2027 ജനുവരി 1 മുതൽ നിലവിൽ വരുന്ന പുതിയ ഘടനയിൽ ‘ഇന്ത്യ ആൻഡ് മിഡിൽ ഈസ്റ്റ്’ മേഖലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) മസാകാസു യോഷിമുറ ചുമതലയേൽക്കും.

ആഗോള വിപണിയിൽ പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമാക്കാനും പ്രാദേശിക തലത്തിൽ വേഗത്തിൽ തീരുമാനങ്ങളെടുക്കാനും ലക്ഷ്യമിട്ടാണ് ടൊയോട്ട മോട്ടോർ കോർപ്പറേഷൻ പുതിയ പുനഃസംഘടന പ്രഖ്യാപിച്ചത്. നിലവിലെ റീജിയനെ വിഭജിച്ച് രൂപീകരിക്കുന്ന ‘ഇന്ത്യ ആൻഡ് മിഡിൽ ഈസ്റ്റ്’ മേഖലയെ മസാകാസു യോഷിമുറ നയിക്കുമ്പോൾ, ‘ഈസ്റ്റ് ഏഷ്യ ആൻഡ് ഓഷ്യാനിയ’ മേഖലയുടെ തലവനായി തകനോരി അസുമ ചുമതലയേൽക്കും. ഇന്ത്യയിൽ പുതിയ നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള ഭാവി വികസന പദ്ധതികൾക്കും ബിസിനസ് അടിത്തറ ശക്തിപ്പെടുത്തുന്നതിനും പുതിയ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കും.
Toyota Motor Corporation restructure sees Masakazu Yoshimura appointed as CEO for the newly formed India and Middle East region, effective January 1, 2027.

