ട്രെയിനുകൾ വൈകുമ്പോഴും കണക്ഷൻ ട്രെയിനുകൾക്കായി ദീർഘനേരം കാത്തിരിക്കുമ്പോഴും യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിശ്രമിക്കാൻ കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ എസി സ്ലീപ്പിംഗ് പോഡുകൾ വരുന്നു. ആലുവ, എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിലാണ് മണിക്കൂറിന് 99 രൂപ നിരക്കിൽ അത്യാധുനിക എക്സിക്യൂട്ടീവ് ലോഞ്ചുകളും സ്ലീപ്പിംഗ് പോഡുകളും സജ്ജമാക്കാൻ ദക്ഷിണ റെയിൽവേ ഒരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

റിക്ലൈനിംഗ് ബെഡ്, വ്യക്തിഗത ക്ലൈമറ്റ് കൺട്രോൾ, പ്രൈവസി ഡോറുകൾ, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, റീഡിംഗ് ലൈറ്റ്, അതിവേഗ വൈ-ഫൈ തുടങ്ങിയ സൗകര്യങ്ങൾ ഓരോ പോഡിലുമുണ്ടാകും. ഹോട്ടൽ മുറികൾക്ക് പകരം മണിക്കൂർ അടിസ്ഥാനത്തിൽ പണം നൽകി വിശ്രമിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ആദ്യത്തെ സ്ലീപ്പിംഗ് പോഡ് സംവിധാനമായിരിക്കും ഇത്. ആലുവയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള റെയിൽവേ ഭൂമിയിൽ 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഇരുനില കെട്ടിടമായാണ് ലോഞ്ച് നിർമ്മിക്കുക. ഇതിനായി ദക്ഷിണ റെയിൽവേ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്; 10 വർഷത്തേക്കായിരിക്കും പദ്ധതിയുടെ പാട്ടക്കാലാവധി. എറണാകുളം ജംഗ്ഷനിൽ പ്രധാന പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്തുള്ള നിലവിലെ എസി വെയിറ്റിംഗ് റൂമിന് മുകളിലായാണ് പുതിയ ലോഞ്ച് വരുന്നത്.
Southern Railway to introduce AC sleeping pods at Aluva and Ernakulam Junction railway stations for ₹99 per hour. Check features, lounge details, and amenities.
