നാലാമത് ഇന്ത്യ-ജപ്പാൻ വിദേശകാര്യ-പ്രതിരോധ മന്ത്രിതല (2+2) സംഭാഷണത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുൻ ജാപ്പനീസ് പ്രധാനമന്ത്രിയും ജപ്പാൻ-ഇന്ത്യ അസോസിയേഷൻ ചെയർമാനുമായ ഫ്യൂമിയോ കിഷിദയുമായി ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും സാമ്പത്തിക സുരക്ഷാ സഹകരണവും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി ജയശങ്കർ എക്സിലൂടെ അറിയിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ജയശങ്കറും ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി, പ്രതിരോധ മന്ത്രി ഷിൻജിറോ കൊയ്സുമി എന്നിവരുമായാണ് 2+2 സംഭാഷണത്തിൽ പങ്കെടുക്കുന്നത്. ഉഭയകക്ഷി പ്രതിരോധ സഹകരണം, പ്രാദേശിക-ആഗോള സാഹചര്യങ്ങൾ, സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കൽ എന്നിവ ചർച്ചയാകും. സന്ദർശന വേളയിൽ റെയ്സിന ടോക്കിയോ (Raisina Tokyo) സമ്മേളനത്തിലും ജയശങ്കർ പങ്കെടുക്കും.
External Affairs Minister S. Jaishankar met former Japanese PM Fumio Kishida in Tokyo ahead of the 4th India-Japan 2+2 Ministerial Dialogue.

