ഫർണിച്ചർ ഫിറ്റിംഗ്സ് രംഗത്തെ പ്രമുഖരായ ഹെറ്റിക് ഇന്ത്യയും (Hettich India) ജർമ്മൻ ആർക്കിടെക്ചറൽ ഹാർഡ്വെയർ കമ്പനിയായ ഇക്കോ ഷുൾട്ടെയും (ECO Schulte) ഇന്ത്യയിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. 2030-ഓടെ 2,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഫർണിച്ചർ ഫിറ്റിംഗ്സ്, ആർക്കിടെക്ചറൽ ഹാർഡ്വെയർ, ബിൽഡിംഗ് സൊല്യൂഷൻസ് എന്നീ മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.

ഫർണിച്ചർ ഫിറ്റിംഗ്സ് മേഖലയിലെ ഹെറ്റിക്കിന്റെ വൈദഗ്ധ്യവും ഡോർ സിസ്റ്റംസ്, മെക്കാനിക്കൽ ഹാർഡ്വെയർ, ഡോർ കൺട്രോൾ, സെക്യൂരിറ്റി സൊല്യൂഷൻസ് എന്നിവയിലെ ഇക്കോ ഷുൾട്ടെയുടെ സാങ്കേതിക മികവും ഈ പങ്കാളിത്തത്തിലൂടെ സംയോജിപ്പിക്കും. സംയുക്ത ഉൽപ്പന്ന വികസനം, നിർമ്മാണം, വിതരണ ശൃംഖല എന്നിവയിലൂടെ പാർപ്പിട, വാണിജ്യ, സ്ഥാപന, അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുകയാണ് കമ്പനികളുടെ ലക്ഷ്യം.
ഈ പുതിയ നിക്ഷേപം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഹെറ്റിക്കിന്റെ ആകെ നിക്ഷേപം 4,000 കോടി രൂപയായി ഉയരുമെന്ന് ഹെറ്റിക് ഇന്ത്യ, സാർക്ക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മാനേജിംഗ് ഡയറക്ടർ ആൻഡ്രെ എക്ഹോൾട്ട് (Andre Eckholt) വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കമ്പനി ഇന്ത്യയിൽ 2,000 കോടി രൂപ ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്.
നിലവിൽ ഗുജറാത്തിലെ വഡോദരയിലും മധ്യപ്രദേശിലെ ഇൻഡോറിലുമായി അഞ്ച് നിർമ്മാണ പ്ലാന്റുകളാണ് ഹെറ്റിക്കിനുള്ളത്. കമ്പനിയുടെ അടിയന്തര വിപുലീകരണ പദ്ധതികൾക്ക് ഈ നിർമ്മാണ കേന്ദ്രങ്ങൾ വലിയ കരുത്താകും.
Hettich India, a leading furniture fittings manufacturer, and German architectural hardware company ECO Schulte are planning an additional investment of ₹2,000 crore in India. The investment aims to expand their operations and strengthen their presence in the furniture fittings, architectural hardware, and building solutions sectors, reflecting their commitment to growth in the Indian market.

