ടൂറിസം സംരംഭങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകി കാസർകോടിന്റെ ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ടൂറിസം വകുപ്പ്.
റാണിപുരവും, ബേക്കൽ കോട്ടയും അടക്കം ബീച്ച് ടൂറിസം, സാഹസിക ടൂറിസം, ഫാം ടൂറിസം, സാംസ്കാരിക ടൂറിസം, കായല്‍ ടൂറിസം തുടങ്ങി എല്ലാ തരം ടൂറിസം സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

വിനോദ സഞ്ചാരികളുടെ അഭിരുചികൾക്ക് അനുസൃതമായ ടൂറിസം സംരംഭങ്ങൾ ആരംഭിക്കണമെന്ന നിർദേശം ടൂറിസം വകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. റാണിപുരം അടക്കം മികച്ച ടൂറിസം കേന്ദ്രങ്ങൾ ടൂറിസം മാർക്കറ്റിങ്ങിൽ സ്ഥാനം നേടിയാൽ വിദേശ വിനോദ സഞ്ചാരികൾ അടക്കം ഇവിടെ വരും. പ്രകൃതിയെ നശിപ്പിക്കാതെ പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ടൂറിസം മന്ത്രി വിഷ്ണുനാഥ് പറഞ്ഞു.
റാണിപുരം ടൂറിസം കോംപ്ലക്സ് ഗസ്റ്റ് ഹൗസിൻ്റെയും സൗന്ദര്യവൽക്കരണത്തിൻ്റേയും നവീകരണത്തിൻ്റെയും പൂർത്തീകരണ ഉദ്ഘാടനം മന്ത്രി വിഷ്ണുനാഥ് നിർവ്വഹിച്ചു.
ടൂറിസം കേന്ദ്രങ്ങളിലെ പദ്ധതികൾ നിർമിക്കുന്നതിലെന്ന പോലെ അവ വൃത്തിയായി സൂക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും പ്രത്യേകം ശ്രദ്ധ വേണം. ശുചിമുറികളുടെ ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. ഹൗസ് ബോട്ട് എക്സ്പീരിയൻസിന് മികച്ച സാധ്യതയുള്ള പുതിയ കേന്ദ്രങ്ങൾ തേടി വിദേശ സഞ്ചാരികൾ എത്തും. ഇതിനായി സർക്കാർ സംരംഭങ്ങൾക്ക് പുറമേ കൂടുതൽ സ്വകാര്യ നിക്ഷേപങ്ങളും എത്തണം. മേഖലയിൽ മികച്ച ഹോട്ടലുകളും റിസോർട്ടുകളും വരുന്നതിലൂടെ മാത്രമേ പ്രദേശവാസികൾക്ക് ഇതിൻ്റെ സാമ്പത്തിക ഗുണം ലഭിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാത്തരം ടൂറിസം സാധ്യതകളും ഒരുപോലെ നിലനില്‍ക്കുന്ന ജില്ലയാണ് കാസര്‍കോടെന്നും വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകളുടെ അക്ഷയ ഖനിയാണ് കാസര്‍കോട് എന്നുമാണ് ടൂറിസം മന്ത്രി വിഷ്ണുനാഥ് വിലയിരുത്തിയത് .
നീലേശ്വരം, വലിയപറമ്പ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ സമഗ്ര ടൂറിസം വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു ചേർക്കും. കോട്ടപ്പുറത്ത് നിലവില്‍ ഉള്ള 40 ഹൗസ് ബോട്ടുകളുടെ എണ്ണം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 250 ആയി വര്‍ധിപ്പിക്കും. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനും ഇവിടെ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാനും നടപടി സ്വീകരിക്കും. ഏറ്റവും കൂടുതല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നായ ബേക്കലിനു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിൻ്റെ പ്രധാന കേന്ദ്രമായി മാറാന്‍ കഴിഞ്ഞിട്ടുണ്ട്.
The Kerala Tourism Department is taking steps to give Kasaragod greater prominence in the state’s tourism marketing network. The initiative aims to maximise the district’s diverse tourism potential, including beach tourism, adventure tourism, farm tourism, cultural tourism, and backwater tourism, with major attractions such as Ranipuram and Bekal Fort. Tourism Minister Vishnunath described Kasaragod as a treasure trove of tourism opportunities, offering a unique combination of experiences. Bekal has also emerged as a leading destination wedding location, further strengthening the district’s potential as a major tourism hub in Kerala.
