നിക്ഷേപകർക്ക് മികച്ച സേവനങ്ങളും എളുപ്പത്തിലുള്ള ലഭ്യതയും ഉറപ്പാക്കുന്നതിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) കൊച്ചിയിൽ പുതിയ ഓഫീസ് തുറക്കുമെന്ന് സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ പ്രഖ്യാപിച്ചു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും കൊച്ചിൻ ഇന്റർനാഷണൽ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2010 സാമ്പത്തിക വർഷത്തിൽ 3.5 ലക്ഷമായിരുന്ന കേരളത്തിലെ ഓഹരി വിപണി നിക്ഷേപകരുടെ എണ്ണം നിലവിൽ 41 ലക്ഷത്തിന് മുകളിലായി വർദ്ധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപകരുടെ സംരക്ഷണത്തിനും സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുന്നതിനുമായി സെബി പുതിയ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സെബിയുടെ മൊബൈൽ ആപ്പ് വഴി പരാതികൾ നൽകാനും നിർമ്മിതബുദ്ധിയുടെ (AI) സഹായത്തോടെ വിവിധ ഭാഷകളിൽ മറുപടി ലഭിക്കാനുമുള്ള സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്.
കൂടാതെ, നിഷ്ക്രിയവും അവകാശികളില്ലാത്തതുമായ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ‘മിത്ര’ (MITRA) പ്ലാറ്റ്ഫോമിന് പുറമെ, വിപണിയിലെ കൃത്രിമത്വങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന നിക്ഷേപ ഉപദേശങ്ങൾക്കുമെതിരെ കർശന നിരീക്ഷണവും നടപടിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
SEBI announces a new office in Kochi to improve investor services, strengthen investor protection and promote financial literacy across Kerala.
