കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ തങ്ങളെ വരവേൽക്കാൻ നിൽക്കുന്ന ആളെ കണ്ട് വിസ്മയിച്ചു. ഒരു മോഹിനിയാട്ടം നർത്തിക, അതാരാണ് എന്ന് അന്വേഷിച്ചപ്പോഴാണ് ആളുകൾ ശരിക്കും ആളുകൾ ഞെട്ടിയത്. മോഹിനിയാട്ടം നർത്തകിയുടെ വേഷമണിഞ്ഞ് നൃത്തചലനങ്ങൾ അവതരിപ്പിച്ചത് മോഹിനി എന്ന റോബോട്ട് ആയിരുന്നു.
മെട്രോ സ്റ്റേഷനിൽ മോഹിയാട്ടം കലാകാരികളെ പോലെ തന്നെ കണ്ണും കഴുത്തും ചലിപ്പിച്ച റോബോട്ടിന്റെ കൂടെ നിന്ന് ഫോട്ടോയെടുക്കാൻ യാത്രക്കാരെല്ലാം തിരക്ക് കൂട്ടി. മെട്രോയുടെ ഡാൻസ് മ്യൂസിയത്തിലാണ് ഈ മോഹിനിയാട്ട റോബോട്ടിനെ സ്ഥാപിക്കുകയെന്ന് റോബോട്ടിനെ രൂപകല്പന ചെയ്ത അസിമോവ് റോബോട്ടിക്സ് (ASIMOV Robotics) സിഇഒ ടി. ജയകൃഷ്ണൻ പറഞ്ഞു.
നൃത്തം പഠിച്ച് റോബോട്ട്
സാങ്കേതിക വിദ്യയും കലയും ഒന്നിപ്പിക്കാൻ സാധിക്കില്ല എന്ന തെറ്റിദ്ധാരണ തിരുത്തുകയാണ് മോഹിനി എന്ന റോബോട്ടിലൂടെ ടി. ജയകൃഷ്ണൻ. റോബോട്ടിക്സ് സാങ്കേതിക വിദ്യ എങ്ങനെ കേരളത്തിന്റെ തനത് കലയുമായി സംയോജിപ്പിക്കാം എന്ന ചിന്തയാണ് മോഹിനി എന്ന റോബോട്ടിലെത്തിയത്. മോഹിനിയാട്ടം പോലുള്ള കേരളത്തിന്റെ തനത് കല റോബോട്ടിക്സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗത്തേക്കും എത്തിക്കാൻ മോഹിനി സഹായിക്കും.
നൃത്തത്തിന്റെ 24 മുദ്രകളും അതിന്റെ അർഥവും മോഹിനി പരിശീലിക്കുന്നുണ്ട്. പദം ആടാനും പരിശീലിക്കുകയാണ്. പതാക എങ്ങനെ ഉപയോഗിച്ചാലാണ് സൂര്യൻ എന്നു അർഥമാക്കുക, ഏത് രീതിയിൽ ഉപയോഗിച്ചാൽ രാജാവ് എന്ന് അർഥമാക്കും എന്ന് മോഹിനി പറയും. നൃത്തം അറിയാവുന്ന ആളുകൾക്ക് കൊറിയോഗ്രാഫി ചെയ്ത് മോഹിനിയെ പരിശീലിപ്പിച്ചെടുക്കാനും സാധിക്കുമെന്ന് ടി ജയകൃഷ്ണൻ പറയുന്നു.
Mohiniyattam, a traditional dance form of Kerala, is being taught by a robot named Mohini, revolutionizing the way technology integrates with cultural education.