പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 AD’ എന്ന ചിത്രത്തില്‍ റോബോട്ട് കാര്‍ ‘ബുജി’ യുടെ മേക്കിംഗ് വീഡിയോ വൈറലാകുന്നു. ഭൈരവയുടെ ഒരു കൂട്ടുകാരനെപ്പോലെയാണ് ബുജിയെ അവതരിപ്പിക്കുന്നത്. ഈ പ്രത്യേക വാഹനം നിര്‍മ്മിക്കുന്നതിന്‍റെ വിവിധ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ആനന്ദ് മഹീന്ദ്രയുടെ ടീമിൻ്റെയും കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയം മോട്ടോഴ്സിൻ്റെയും സഹായത്തോടെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ് ബുജിയെ. കീര്‍ത്തി സുരേഷ് ആണ് പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്.
തന്റെ ഭാവനയ്ക്കനുസരിച്ചുള്ള റോബോട്ട് കാർ നിർമ്മിക്കാൻ സഹായിച്ച ടീമിനെ നാഗ് അശ്വിൻ പരിചയപ്പെടുത്തി, “തനിക്ക് എഞ്ചിനീയറിംഗ് പശ്ചാത്തലമില്ല. സഹായത്തിനായി ഞാൻ ആനന്ദ് മഹീന്ദ്രയോട് ട്വീറ്റ് ചെയ്യുകയും, അദ്ദേഹം ഒരു ടീമിനെ അണിനിരത്തുകയും ചെയ്തു. റേസ് കാറുകൾ നിർമ്മിക്കുന്ന കോയമ്പത്തൂരിലെ ജയം മോട്ടോഴ്‌സുമായി ബന്ധപെട്ടു പ്രത്യേക സവിശേഷതകളുള്ള ഒരു കാർ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ധാരാളം ഗവേഷണങ്ങൾ നടന്നു. അങ്ങനെയാണ് ബുജി എന്ന റോബോട്ട് കാർ നിർമ്മിച്ചത്”.
ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.
ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാബ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.
Titled ‘Kalki 2898’, this magnum opus helmed by director Nag Ashwin promises to be an unprecedented cinematic experience. With a star-studded ensemble featuring the likes of Prabhas, Deepika Padukone, Amitabh Bachchan, Kamal Haasan, and Disha Patani, ‘Kalki 2898’ emerges as a beacon of novelty on the Indian cinematic horizon.