നിരവധി ആരാധകരുള്ള ബോളീവുഡിന്റെ സ്വന്തം താര ദമ്പതികൾ ആണ് അജയ് ദേവ്ഗണും കാജോളും. പ്രണയിച്ച് വിവാഹിതരായ ഇരുവരും താമസിക്കുന്ന മുംബൈയിലെ വീട് അവരുടെ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി ഇരുവരും കാണുന്ന ഒന്നാണ്. മുംബൈയിലെ ജുഹുവിനടുത്തായി ചെയ്യുന്ന 60 കോടി രൂപ വിലമതിക്കുന്ന അവരുടെ ആഡംബര വസതിയുടെ പേര് ‘ശിവശക്തി’ എന്നാണ്. നഗരത്തിൻ്റെ തിരക്കിനിടയിൽ ശാന്തമായ വിശ്രമം പ്രദാനം ചെയ്യുന്ന ഒന്നാണ് ഇവരുടെ വസതി.
‘ശിവശക്തി’ മുംബൈയിൽ അത്രയേറെ തലയെടുപ്പോടെ നിൽക്കുന്ന താരവസതി ആണ്. മനോഹരമായ ഫർണിച്ചറുകളും അവരുടെ സൗന്ദര്യാത്മക വിളിച്ചോതുന്ന കലാസൃഷ്ടികളും കൊണ്ട് അലങ്കരിച്ച ഇൻ്റീരിയറുകൾ ആണ് ഈ വീടിനുള്ളത്. ഇരുവരുടെയും കലാജീവിതത്തെ അനുസ്മരിപ്പിക്കുന്ന ശിലാഭിത്തികളും വെളുത്ത മാർബിൾ തറയോടു കൂടിയ ഒരു വലിയ ഫ്ലോറും ഈ വീടിന്റെ പ്രവേശന കവാടത്തിലുണ്ട്. ലിവിംഗ് ഏരിയകളിൽ ഐവറി സോഫകളും ഡിസ്ട്രെസ്ഡ് ഗ്ലാസ് ഡൈനിംഗ് ടേബിളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇത് പരമ്പരാഗത സൗന്ദര്യത്തിനൊപ്പം വീടിന്റെ ആധുനികതയും സുഖസൗകര്യങ്ങളും വിളിച്ചോതുന്നവയാണ്. വീട്ടിലുടനീളം വലിയ ഗ്ലാസ് ജാലകങ്ങൾ ഉള്ളത് കൊണ്ട് പ്രകൃതിദത്തമായ വെളിച്ചം വീടിനുള്ളിലേക്ക് പ്രവേശിക്കുകയും വായുസഞ്ചാരമുള്ള അന്തരീക്ഷം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വിശാലമായ ബാൽക്കണികളും ശാന്തമായ വരാന്തയും ഈ വീട്ടിൽ ഉൾപ്പെടുന്നു. വീടിനു മാറ്റ് കൊട്ടുന്നത് പച്ചപ്പ് നിറഞ്ഞ പുൽത്തകിടികൾ ആണ്. മനോഹരമായ നടുമുറ്റവും അവിടുത്തെ ഫർണീച്ചറുകളും ഈ കുടുംബത്തിന് വിശ്രമിക്കാനും സ്വകാര്യ ഒത്തുചേരലുകൾ ആസ്വദിക്കാനുമുള്ള പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടുത്തെ ലാൻഡ്സ്കേപ്പിംഗ് ആഡംബര ഇൻ്റീരിയറുകളെ പൂർത്തീകരിക്കുന്ന രീതിയിലാണ്. ഇൻഡോർ, ഔട്ട്ഡോർ ലിവിംഗ് സ്പേസുകൾക്കിടയിൽ മനോഹരമായ ഇന്റീരിയർ ആണ് ഇവിടെ ചെയ്തിരിക്കുന്നത്.
ഏകദേശം 500 കോടി ആസ്തിയാണ് ഇവർക്കുള്ളത്. അജയ്-കജോൾ എന്നിവരുടെ ആസ്തി എന്ന് പറയുന്നത് സിനിമകൾക്കപ്പുറം തന്ത്രപരമായ നിക്ഷേപങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. ശിവശക്തി എന്ന് പേരിട്ടിരിക്കുന്ന ആധുനിക സംവിധാനങ്ങൾ എല്ലാമുള്ള ഈ വീടിനു മാത്രം 60 കോടി രൂപയാണ് മൂല്യം.
Discover the opulent lifestyle of Ajay and Kajol Devgn in Mumbai’s Juhu neighbourhood, highlighted by their luxurious residence ‘Shivshakti’ valued at Rs 60 crore. Explore their enduring love story, stellar Bollywood careers, exquisite home interiors, serene outdoor spaces, and astounding financial success.