Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 216 കോടി ആസ്തിയുള്ള സാനിയ മിർസ!
News Update

216 കോടി ആസ്തിയുള്ള സാനിയ മിർസ!

റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളിൽ ഒരാളാണ് സാനിയ.
News DeskBy News Desk7 July 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോക പ്രശസ്തയായ ടെന്നീസ് താരമാണ് സാനിയ മിർസ. ഇന്ത്യൻ കായിക രംഗത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൂടിയാണ് സാനിയ. ടെന്നീസ് ഡബിൾസിൽ ലോക ഒന്നാം റാങ്ക് എന്ന സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ള സാനിയയ്ക്ക് അർജുന അവാർഡ്, പദ്മശ്രീ, പദ്മ ഭൂഷൺ തുടങ്ങിയ ബഹുമതികൾ നൽകി രാജ്യം അവരുടെ മികവിന് ആദരം നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സാനിയ മിർസയുടെ ആസ്തി ഏകദേശം 216 കോടി രൂപയാണ്.

പ്രശസ്ത കായിക താരമായ സാനിയ മിർസ ഹെർഷേസ്, ഏഷ്യൻ പെയിൻ്റ്‌സ്, ഡാന്യൂബ് പ്രോപ്പർട്ടീസ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളുടെ മോഡൽ ആണ്. ഡിഎൻഎയുടെ റിപ്പോർട്ട് പ്രകാരം, ഓരോ ബ്രാൻഡ് പരസ്യങ്ങൾക്കും ഏകദേശം 60 മുതൽ 70 ലക്ഷം വരെയാണ് സാനിയ ഈടാക്കുന്നത്. ഇതിലൂടെ മാത്രം പ്രതിവർഷം 25 കോടി രൂപ സമ്പാദിക്കുന്നുണ്ട്. പലപ്പോഴും ഇവൻ്റുകളിലും അല്ലെങ്കിൽ ടെലിവിഷൻ പൊതുപരിപാടികളിലും പ്രത്യക്ഷപ്പെടുന്നതിനും സാനിയയ്ക്ക് നല്ല പ്രതിഫലം ലഭിക്കാറുണ്ട്.

ഹൈദരാബാദിലും ദുബായിലും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര ഭവനങ്ങൾ സാനിയ മിർസയുടെ ഉടമസ്ഥതയിലുണ്ട്. സീ ന്യൂസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഹൈദരാബാദിലെ സാനിയയുടെ വീടിന് മാത്രം 13 കോടി രൂപയാണ്. ഇതുകൂടാതെ ദുബായിലുള്ള  വീടും തികച്ചും ആഡംബരവും മനോഹരമായി സജ്ജീകരിച്ചതാണ്. സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ സാനിയ ഈ വീടിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യയിലും ദുബായിലും സാനിയ മിർസ ടെന്നീസ് അക്കാദമി (എസ്എംടിഎ) എന്ന പേരിൽ ടെന്നീസ് അക്കാദമി സ്ഥാപിച്ചതിന് ശേഷം സാനിയ ഇപ്പോൾ ഒരു ബിസിനസുകാരി കൂടിയാണ്. എസ്എംടിഎ യെ നയിക്കുന്നത് സാനിയ തന്നെയാണ് എങ്കിലും കോച്ചിംഗ് ടീമിൽ, വളർന്നുവരുന്ന ടെന്നീസ് കളിക്കാർക്കായി യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ടെന്നീസ് പ്രൊഫഷണലുകൾ നിരവധി ഉണ്ട്.  പ്രോഗ്രാമുകൾക്കനുസരിച്ച് ഒരു വ്യക്തിയിൽ നിന്ന് പ്രതിമാസം 20,000 മുതൽ 75,000 രൂപ വരെ ആണ് ഇവിടെ ഫീസ് ഇനത്തിൽ ഈടാക്കുന്നത്.

ആഡംബര വീടുകൾ പോലെ തന്നെ, ആഡംബര കാറുകളോടും സാനിയ മിർസയ്ക്ക് പ്രത്യേക താൽപ്പര്യമുണ്ട്.  ബിഎംഡബ്ല്യു 7-സീരീസ്, റേഞ്ച് റോവർ ഇവോക്ക്, ജാഗ്വാർ എക്‌സ്ഇ, മെഴ്‌സിഡസ് ബെൻസ്, പോർഷെ, ഔഡി എന്നിവയാണ് സാനിയയുടെ ഇഷ്ട വാഹനങ്ങൾ. ഈ വാഹനങ്ങൾ മാത്രം കോടിക്കണക്കിന് രൂപ വിലമതിക്കുന്നവയാണ്. 

Discover Sania Mirza’s net worth, career achievements, luxurious lifestyle, and endorsements. Learn about her impact on Indian sports and her entrepreneurial ventures.

banner business channeliam India MOST VIEWED startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026

KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil