Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തിരുവനന്തപുരം വിമാനത്താവളം:1300 കോടി വികസനം
News Update

തിരുവനന്തപുരം വിമാനത്താവളം:1300 കോടി വികസനം

News DeskBy News Desk17 October 2024Updated:17 October 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2027ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിന് 1300 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ് (AAHL). വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് “പ്രൊജക്റ്റ് അനന്ത” എന്ന വമ്പൻ പദ്ധതി എത്തുന്നത്.  

വികസനത്തിന്റെ ഭാഗമായി പുതിയ ടെർമിനൽ നിർമിക്കും. ചാക്കയിലെ നിലവിലെ രണ്ടാം ടെർമിനലിനോടുചേർന്നാണ് പുതിയ ടെർമിനൽ നിർമിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളുടെ രൂപകല്പന മാതൃകയാക്കിയുള്ള വാസ്തുവിദ്യയാണ് പുതിയ ടെർമിനലിന്റെ സവിശേഷത. ക്ഷേത്രങ്ങൾക്കൊപ്പം കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തേയും പ്രതിഫലിപ്പിക്കുന്നതാകും ഡിസൈൻ.  

നിലവിൽ 45000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളം വർഷത്തിൽ 32 ലക്ഷം യാത്രക്കാരെയാണ് സ്വീകരിക്കുന്നത്. വികസനത്തോടെ വിമാനത്താവളം 165000 സ്ക്വയർ മീറ്ററായി വിപുലീകരിക്കും. ഇതോടെ പ്രതിവർഷം 1.2 കോടി യാത്രക്കാരെ സ്വീകരിക്കാവുന്ന സജ്ജീകരണങ്ങൾ ഒരുങ്ങും. പദ്ധതി പൂർത്തിയാകുന്നതോടെ ഫ്ലൈറ്റ് ബേകളുടെ എണ്ണം എട്ടിൽ നിന്ന് 19 ആയി ഉയരും.

വികസന പദ്ധതികളുടെ നിർമ്മാണം ഈ വർഷം ആരംഭിക്കും. 2027ഓടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ആധുനിക സജ്ജീകരണങ്ങളോടെയുള്ള പുതിയ ടെർമിനലിൽ പ്ലാസ, ഹോട്ടൽ എന്നിവയ്ക്ക് പുറമേ അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെയ്‌സുകളും ഉണ്ടാകും.  ഇതെല്ലാം ഒരൊറ്റ മമുച്ചയത്തിലാകും വരിക. സന്ദർശകരുടേയും യാത്രക്കാരുടേയും സൗകര്യം വർധിപ്പിക്കുന്നതിനായി മെച്ചപ്പെട്ട കാർ പാർക്കിങ് സൗകര്യവും ഒരുക്കും. നവീകരത്തിന്റെ ഭാഗമായുള്ള പുതിയ എയർ ട്രാഫിക് കൺട്രോൾ (ATC) ടവർ, ഇന്റ‍ർനാഷണൽ കാർഗോ കോംപ്ലക്സ്, റിമോട്ട് ചെക്ക്-ഇൻ ഓപ്ഷൻ എന്നി കൂടി ചേരുന്നതോടെ എയർപോർട് നവീന നിലയിലേക്ക് ഉയരും.

2021 ഒക്ടോബറിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നടത്തിപ്പും വികസനവും അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ഏറ്റെടുത്തത്. 1932 ൽ സ്ഥാപിച്ച വിമാനത്താവളം സംസ്ഥാനത്തെ ആദ്യത്തേതാണ്. അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു മുൻപ് തിരുവനന്തപുരം വിമാനത്താവളം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലായിരുന്നു.

നിർമാണത്തിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നുള്ള അനുമതി ലഭിച്ചു. നിലവിലെ ടെർമിനലിന്റെ പണി പൂർത്തിയായതിനു ശേഷം ശംഖുംമുഖത്തുള്ള ആഭ്യന്തര ടെർമിനലിന്റെ നവീകരണവും നടക്കും. 

Adani Airport Holdings Limited announces a Rs 1300 crore investment for the development of Thiruvananthapuram International Airport under “Project Ananta.” The project includes a new terminal designed to reflect Kerala’s cultural heritage, expanding the airport’s capacity to accommodate 1.2 crore passengers annually by 2027.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil