ഇന്ത്യൻ ആത്മീയതയുടെ ഭാഗമായി എണ്ണമറ്റ ആത്മീയ നേതാക്കൾ ആണ് ദശലക്ഷക്കണക്കിന് ആളുകളെ നയിക്കുന്നത്. എന്നാൽ ഇവരുടെ ഒക്കെ വിദ്യാഭ്യാസ യോഗ്യതകൾ എന്തായിരിക്കും എന്ന് ഒരിക്കൽ എങ്കിലും ആലോചിക്കാതെ ഒരാൾ പോലും ഉണ്ടാവില്ല. പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് (ഐഐടി) ബിരുദം നേടിയ ആത്മീയ ഗുരുക്കന്മാർ പോലും നമുക്കിടയിൽ ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിയ്ക്കാൻ സാധിക്കുമോ? ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരാണ് നമ്മുടെ ആത്മീയ ഗുരുക്കളിൽ പലരും. ആത്മീയതയുടെ പാത തിരഞ്ഞെടുത്ത എട്ട് ഐഐടി പൂർവ്വ വിദ്യാർത്ഥികളെ അറിയാം.
സ്വാമി മുകുന്ദാനന്ദ
വിശിഷ്ട ആത്മീയ ആചാര്യനും ജഗദ്ഗുരു കൃപാലു യോഗിൻ്റെ (JKYog) സ്ഥാപകനുമായ സ്വാമി മുകുന്ദാനന്ദ ഒരു ഐഐടി ഡൽഹി പൂർവ്വ വിദ്യാർത്ഥിയാണ്. എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ (ഐഐഎം) നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്.
ഗൗരംഗ ദാസ്
ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസിൻ്റെ (ഇസ്കോൺ) ഗവേണിംഗ് ബോഡി കമ്മീഷനിലെ അംഗമായ ഗൗരംഗ ദാസ് ഐഐടി ബോംബെയിൽ നിന്ന് ബിരുദം നേടി ഐഐഎം നാഗ്പൂരിൽ ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിക്കുകയും ചെയ്ത ആളാണ്. പരിസ്ഥിതി സംരക്ഷണത്തിലും വിദ്യാഭ്യാസ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗോവർദ്ധൻ ഇക്കോവില്ലേജ് പോലുള്ള വിവിധ സംരംഭങ്ങളിൽ ഗൗരംഗ ദാസ് പ്രധാന പങ്കുവഹിക്കുന്നു.
മധു പണ്ഡിറ്റ് ദാസ
മുമ്പ് മധുസൂദൻ ശിവശങ്കർ എന്നറിയപ്പെട്ടിരുന്ന മധു പണ്ഡിറ്റ് ദാസ ഐഐടി ബോംബെയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ആളാണ്. ഇസ്കോൺ ബെംഗളൂരുവിൻ്റെ പ്രസിഡൻ്റായും അക്ഷയപാത്ര ഫൗണ്ടേഷൻ്റെ സ്ഥാപകനായും അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക ക്ഷേമത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അക്ഷയപാത്ര ഫൗണ്ടേഷൻ ഇന്ത്യയിലെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്കൂൾ കുട്ടികൾക്ക് പോഷകാഹാരവും വിദ്യാഭ്യാസവും നൽകുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് വ്യാപകമായ അംഗീകാരവും വിവിധ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ഖുർഷെദ് ബാറ്റ്ലിവാല
ഐഐടി ബോംബെ പൂർവ്വ വിദ്യാർത്ഥിയായ ഖുർഷെദ് ബാറ്റ്ലിവാല ഒരു പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും പേർസണൽ പരിശീലകനുമാണ്. ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനിലെ മുതിർന്ന അധ്യാപകനാണ് അദ്ദേഹം. ധ്യാനത്തിലും സ്ട്രെസ് മാനേജ്മെൻ്റിലും ആണ് അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം. വ്യക്തികളെ മാനസിക വ്യക്തതയും സമാധാനവും കൈവരിക്കാൻ സഹായിക്കുന്നതിനാണ് ബാറ്റ്ലിവാലയുടെ വർക്ക്ഷോപ്പുകളും സെമിനാറുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആചാര്യ പ്രശാന്ത്
ആചാര്യ പ്രശാന്ത് എന്നറിയപ്പെടുന്ന പ്രശാന്ത് ത്രിപാഠി ഐഐടി ഡൽഹി ബിരുദധാരിയും ടെക്സ്റ്റൈൽ എഞ്ചിനീയറിംഗിൽ ബിരുദവും തുടർന്ന് ഐഐഎം അഹമ്മദാബാദിൽ നിന്ന് എംബിഎയും നേടിയിട്ടുള്ള ആളാണ്. ഒരു ഇന്ത്യൻ എഴുത്തുകാരനും അദ്വൈത ആചാര്യനുമാണ്. ഗീതയുടെ പതിനേഴു രൂപങ്ങളും ഉപനിഷത്തുകളുടെ അറുപത് രൂപങ്ങളും അദ്ദേഹം പഠിപ്പിക്കുന്നു. പ്രശാന്ത് അദ്വൈത് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ്റെ സ്ഥാപകനും മൃഗാവകാശ പ്രവർത്തകനുമാണ് അദ്ദേഹം.
രസനാഥ് ദാസ്
ഐഐടി ബോംബെ പൂർവ്വ വിദ്യാർത്ഥിയായ രസനാഥ് ദാസ് കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ ബിരുദം നേടിയിട്ടുണ്ട്. പിന്നീടാണ് ആത്മീയ ജീവിതത്തിലേക്ക് മാറിയത്. കോർപ്പറേറ്റ് ജീവിതത്തിൽ നിന്ന് ആത്മീയ സമർപ്പണത്തിലേക്കുള്ള മാറ്റം ആയിരുന്നു രസനാഥ് ദാസിൻ്റെ യാത്ര.
സ്വാമി ആത്മാനന്ദ
ഐഐടി ഖരഗ്പൂർ ബിരുദധാരി ആണ് വേദാന്തത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകൾക്ക് പേരുകേട്ട സ്വാമി ആത്മാനന്ദ.
മഹാൻ എംജെ
ഐഐടി കാൺപൂർ ബിരുദധാരിയായ മഹാൻ എംജെ എന്നും സ്വാമി വിദ്യനാഥാനന്ദ പ്രശസ്ത ഗണിതശാസ്ത്രജ്ഞനും ആത്മീയ അധ്യാപകനുമാണ്. നിലവിൽ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ഗണിതശാസ്ത്ര പ്രൊഫസറാണ് അദ്ദേഹം.
എന്തുകൊണ്ടാണ് ഐഐടി ബിരുദധാരികൾ ആത്മീയത സ്വീകരിക്കുന്നത്?
ഐഐടി ബിരുദധാരികളിൽ പലരും അവരുടെ അക്കാദമിക്, പ്രൊഫഷണൽ നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷമാണ് ആത്മീയതയിലേക്ക് വരുന്നത്. ഐഐടിയുടെ പഠനം മാത്രം നിറഞ്ഞ അന്തരീക്ഷം തീവ്രമായ ആത്മപരിശോധനയിലേക്കും ഭൗതിക വിജയത്തിനപ്പുറം മാനസികമായ സുഖങ്ങൾ തേടി പോകണം എന്ന പ്രേരണ നൽകുന്നുണ്ടാവാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വ്യക്തിപരമായ അനുഭവങ്ങളോ അല്ലെങ്കിൽ തത്ത്വചിന്താപരമായ അന്വേഷണങ്ങളോ ആത്മീയതയിലേക്കുള്ള യാത്രയിലേക്ക് നയിച്ചവരും ഉണ്ടാകും. സ്വയം തിരിച്ചറിവ്, ധ്യാനം, സാമൂഹിക സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത്തരക്കാർക്ക് കഴിയുന്നതോടെ അവരുടെ മുൻ ജോലികൾ ഒഴിവാക്കിയതിൽ അവർക്ക് കുറ്റബോധം ഉണ്ടാവുകയില്ല. ഒപ്പം സംതൃപ്തി ലഭിക്കുകയും ചെയ്യും എന്ന കാരണം കൂടി ഇതിനു പിന്നിൽ ഉണ്ടാവും.
Explore the transformative journeys of eight IIT alumni who have embraced spirituality, blending their academic backgrounds with profound spiritual teachings to enrich lives and contribute to society.