ടാറ്റ സൺസ് ബോർഡ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് നോയൽ ടാറ്റ. നിലവിൽ ടാറ്റ ട്രസ്റ്റ് ചെയർമാനാണ് നോയൽ. 2011ന് ശേഷം ടാറ്റ ട്രസ്റ്റിന്റേയും ടാറ്റ സൺസിന്റേയും ബോർഡിൽ ഒരുപോലെ അംഗമാകുന്ന ആദ്യ ടാറ്റ കുടുംബാംഗമാണ് നോയൽ. ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികൾ ടാറ്റ ട്രസ്റ്റിനു കീഴിലാണ്.
നോയലിന്റെ തിരഞ്ഞെടുക്കലിലൂടെ ടാറ്റ ഗ്രൂപ്പ് നോമിനിയായി മൂന്ന് പേർ ഇപ്പോൾ ടാറ്റ സൺസിലുണ്ട്. ടിവിഎസ് ചെയർമാന വേണു ശ്രീനിവാസൻ, വിജയ് സിങ് എന്നിവരെ ടാറ്റ ഗ്രൂപ്പ് ടാറ്റ സൺസ് ഡയറക്ടർമാരാക്കിയിരുന്നു. മൂവരും നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ്. എൻ. ചന്ദ്രശേഖരനാണ് ഇപ്പോഴത്തെ ടാറ്റ സൺസ് ചെയർമാൻ. ബോർഡ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നോയൽ ടാറ്റ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി.
ഇവയ്ക്ക് പുറമേ നോയൽ ടാറ്റ ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ, ട്രെൻ്ര്-വോൾട്ടാസ് എന്നിവയുടെ ചെയർപേഴ്സൺ സ്ഥാനവും ടൈറ്റൻ, ടാറ്റ സ്റ്റീൽ എന്നിവയുടെ വൈസ് ചെയർപേഴ്സൺ സ്ഥാനവും വഹിക്കുന്നു.
Noel Tata has been elected to the board of Tata Sons, becoming the first family member to serve on both Tata Trust and Tata Sons boards since 2011. His election strengthens the Tata Group’s leadership structure.