വിഴിഞ്ഞം തുറമുഖത്തിന്റെ വ്യവസായ വികസനത്തിനായി ആഗോള നിക്ഷേപക സംഗമം ഒരുക്കാൻ സംസ്ഥാന വ്യവസായ വകുപ്പ്. ജനുവരിയിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ പൊതു-സ്വകാര്യ നിക്ഷേപകർ പങ്കെടുക്കും. തുറമുഖ പരിധിയിൽ വ്യവസായ ശാലകൾ കൊണ്ടുവരുന്നതിനായാണ് സർക്കാർ ശ്രമം. ഇതിനായി നിരവധി കമ്പനികൾ വ്യവസായ വകുപ്പിനെ സമീപിക്കുന്നുണ്ട്. ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന Invest Kerala Global Summit ന്റെ മുന്നോടിയായാണ് വിഴിഞ്ഞം നിക്ഷേപക സംഗമം.

തുറമുഖം കേന്ദ്രീകരിച്ചുള്ള വ്യവസായവൽക്കരണത്തിൽ നിക്ഷേപക സംഗമം വൻ മാറ്റം കൊണ്ടു വരുമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ വ്യവസായ സാധ്യതകളുമായി ബന്ധപ്പെട്ടുള്ള ആദ്യ നിക്ഷേപക സംഗമമാണിത്. ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകൾക്കൊപ്പം ഗവൺമെന്റ് തലത്തിലുള്ള കൂടിക്കാഴ്ചകളും നടക്കും. ഇതിലൂടെ ആഗോള തലത്തിൽ നിന്നുള്ള നിക്ഷേപക സാധ്യതകളാണ് കേരളം ലക്ഷ്യം വെയ്ക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് റീജിയൺ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. വ്യവസായ വകുപ്പ് ജില്ലയിൽ നിലവിൽ ലഭ്യമായ ഭൂമി നിക്ഷേപകർക്ക് അനുവദിച്ച് നൽകിയിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴിൽ കിൻഫ്രയും വിഴിഞ്ഞം പരിസരത്ത് 250 ഏക്കർ ഭൂമി ലഭ്യമാകാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.
Kerala’s Industries Department is organizing the Vizhinjam Global Investors Summit in January, gathering public and private investors to explore industrial opportunities around Vizhinjam Port. This event marks the beginning of Kerala’s investment push ahead of the Invest Kerala Global Summit.
