അഭിനയത്തിലും ജീവിതത്തിലും പ്രേക്ഷകരുടെ മനംകവർന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സമ്പാദ്യത്തിന്റെ കാര്യത്തിലും താരദമ്പതികൾ മുൻപന്തിയിലാണ്. ഇരുവർക്കുമിടയിലെ പ്രണയകഥകൾക്കൊപ്പം അവരുടെ സമ്പത്തിനേയും ആസ്തിയേയും കുറിച്ചുള്ള വാർത്തകളും ആരാധകർ കാത്തിരിക്കാറുണ്ട്.
1999ൽ പൂവെല്ലാം കേട്ട്പ്പാർ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും തമ്മിൽ ആദ്യം കാണുന്നത്. ആ കൂടിക്കാഴ്ച പിന്നീട് പ്രണയമായി മാറി. ഇരുവരും ഒന്നിച്ചെത്തി സൂപ്പർ ഹിറ്റായി മാറിയ കാഖ കാഖയുടെ വിജയാഘോഷ വേളയിൽത്തന്നെ താരങ്ങളുടെ വിവാഹനിശ്ചയം നടന്നു. 2006ൽ കരിയറിന്റെ ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോഴാണ് ജ്യോതിക സൂര്യയെ വിവാഹം കഴിച്ചത്. പിന്നീട് 2015ൽ ജ്യോതിക സിനിമാ ലോകത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. അഞ്ച് കോടി രൂപയാണ് ജ്യോതികയ്ക്ക് ഒരു സിനിമയിൽ നിന്നും ലഭിക്കുന്ന പ്രതിഫലം. സൂര്യയുടെ പ്രതിഫലമാകട്ടെ ഒരു സിനിമയ്ക്ക് 30 കോടി വരെയാണ്.
സിനിമാ അഭിനയത്തിനു പുറമേ നിരവധി വ്യവസായങ്ങളിലും ദമ്പതികൾ പങ്കാളികളാണ്. ഉയർന്ന പ്രതിഫലം വാങ്ങുന്നത് സൂര്യയാണെങ്കിലും ചില റിപ്പോർട്ടുകൾ ജ്യോതികയ്ക്ക് സൂര്യയേക്കാൾ ആസ്തിയുണ്ട് എന്ന് സൂചിപ്പിക്കുന്നു. ഇത് പ്രകാരം ജ്യോതികയുടെ ആകെ ആസ്തി 331 കോടിയും സൂര്യയുടേത് 206 കോടിയുമാണ്. ഇങ്ങനെ ഇരുവരുടേയും ആസ്തി കൂട്ടിയാൽ ഏകദേശം 530 കോടി രൂപ വരും.
Suriya and Jyothika’s love story began in 1999 on the sets of Poovellam Kettuppar. From co-stars to life partners, their enduring bond and success in both family life and careers continue to inspire millions.