ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 ഉടൻ വിക്ഷേപണത്തിന്. ജിസാറ്റ് എൻ 2 എന്ന പേരിലും അറിയപ്പെടുന്ന ഉപഗ്രഹം ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക. യുഎസിലെ കേപ് ക്യാനവർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഇന്ത്യൻ ഉപഗ്രഹവുമായി ഫാൽക്കൺ 9 പറന്നുയരുക.
ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും സ്പേസ് എക്സും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ജിസാറ്റ് 20 വിക്ഷേപണത്തിനായി ഫാൽക്കൺ 9 ഉപയോഗിക്കുന്നത്. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വലംകയ്യാണ് ടെസ്ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. ട്രംപ് അധികാരത്തിൽ എത്തുന്നതോടെ യുഎസ്സിലെ മാത്രമല്ല മറ്റ് രാജ്യങ്ങളുടേയും ഗവൺമെന്റ് കേന്ദ്രീകൃത സംരംഭങ്ങളിൽ വൻ പങ്കാളിത്തമാണ് ഇലോൺ മസ്കിനെ കാത്തിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനമാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയുമായുള്ള മൾട്ടി മില്യൺ ഡോളർ കരാർ.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഊഷ്മള സൗഹൃദമാണുള്ളത്. ലോക കോടീശ്വരൻമാരിൽ പ്രധാനിയായ ഇലോൺ മസ്കും ഇരുവരുമായും മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുന്നു. മുൻപ് താൻ മോഡിയുടെ ആരാധകനാണ് എന്ന് ഇലോൺ മസ്ക് പറഞ്ഞിരുന്നു.
India’s GSAT-20, its heaviest communications satellite, will be launched by SpaceX’s Falcon 9 rocket. Learn about the ISRO-SpaceX partnership, satellite features, and future prospects.