നടൻ ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെന്നിന്ത്യൻ താരം നയൻതാര. തനിക്കും ഭർത്താവും സംവിധായകനുമായ വിഘ്നേശിനുമെതിരെ ധനുഷ് പ്രതികാരം തീർക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന തുറന്ന കത്തിൽ നയൻതാര ആരോപിച്ചു.
2022ലായിരുന്നു നയൻതാര-വിഘ്നേശ് വിവാഹം. വിവാഹത്തോട് അനുബന്ധിച്ച് നെറ്റ്ഫ്ളിക്സ് പുറത്തിറക്കാനിരുന്ന Nayanthara: Beyond the Fairy Tale എന്ന ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷാണെന്ന് നയൻതാര കത്തിൽ പറയുന്നു.
ഡോക്യുമെന്ററിയിൽ ദമ്പതികൾ ഒന്നിച്ചുള്ള ആദ്യ ചിത്രമായ നാനും റൗഡി താനിലെ രംഗങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ചിത്രത്തിന്റെ നിർമാതാവ് ധനുഷ് നീക്കം നടത്തി. ഇത് കാരണമാണ് ഡോക്യുമെന്ററി ഇത്രയും വൈകാനിടയായത് എന്ന് നയൻതാര പറഞ്ഞു.
നയൻതാരയുടെ കരിയറും ജീവിതവും ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയിൽ ചിത്രത്തിലെ ഭാഗങ്ങൾ ഉപയോഗിക്കാനായി പല തവണ ധനുഷിനെ സമീപിച്ചെങ്കിലും എൻഒസി നൽകിയില്ല. തുടർന്ന് ഡോക്യുമെന്ററിയിൽ ചിത്രത്തിന്റെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ലൊക്കേഷൻ ദൃശ്യങ്ങൾ ഉപയോഗിച്ചു. ഇപ്പോൾ ഡോക്യുമെന്ററിയുടെ ട്രെയ്ലർ പുറത്തുവന്നതിന് പിന്നാലെ 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ധനുഷ് എന്നും നയൻതാര പറഞ്ഞു.
Nayanthara criticizes Dhanush in a heartfelt Instagram letter over blocking the use of Naanum Rowdy Dhaan elements in her Netflix documentary. She alleges personal grudges and unreasonable demands.