വിദേശത്തുള്ള സ്വത്തുക്കളും വിദേശത്തുനിന്ന് സമ്പാദിച്ച വരുമാനവും ആദായ നികുതി റിട്ടേണിൽ (ഐടിആർ) വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ്. നിലവിലുള്ള കള്ളപ്പണ വിരുദ്ധ നിയമപ്രകാരമാണ് പത്ത് ലക്ഷം രൂപ പിഴ ഈടാക്കുക. 2024-25 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയ്യതി ഡിസംബർ 31 വരെയാക്കി നീട്ടിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നികുതിദായകർക്കുള്ള മുന്നറിയിപ്പ്.
ആദായ നികുതി വകുപ്പ് നികുതിദായകർക്കായി പുറത്തിറക്കിയ പൊതു നിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. നികുതിദായകർക്കായുള്ള അവബോധ ക്യാംപെയ്നിന്റെ ഭാഗമായി ഇറക്കിയ നിർദേശത്തിൽ ഐടിഐറിൽ മേൽപ്പറഞ്ഞ വിവരങ്ങൾ ചേർക്കണം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പൊതു നിർദേശം പ്രകാരം ബാങ്ക് അക്കൗണ്ടുകൾ, ക്യാഷ് വാല്യു ഇൻഷുറൻസ് കരാർ അല്ലെങ്കിൽ വാർഷിക കോൺട്രാക്റ്റ്, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസ്സിലോ ഉള്ള സ്വത്ത്, കസ്റ്റോഡിയൽ അക്കൗണ്ട്, ഇക്വിറ്റി, ലോൺ പലിശ തുടങ്ങിയവ വിദേശ ആസ്തികളിൽ ഉൾപ്പെടും.
ക്യാംപെയ്നിന്റെ ഭാഗമായി 2024-25 വർഷത്തേക്ക് നിലവിൽ ഐടിആർ ഫയൽ ചെയ്ത നികുതി ദായകർക്ക് അതറിയിക്കുന്ന എസ്എംഎസും ഇ-മെയിലും അയക്കുമെന്ന് നികുതി വകുപ്പിൻറെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗമായ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. വിദേശ ആസ്തിയോ വരുമാനമോ വെളിപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചാൽ ബ്ലാക് മണി ആൻഡ് ടാക്സ് ഇംപൊസിഷൻ ആക്റ്റ് 2015 പ്രകാരം 10 ലക്ഷം രൂപ പിഴ ഈടാക്കാമെന്നും നിർദേശത്തിൽ പറയുന്നു.
The Income Tax Department warns of a Rs 10 lakh fine for failure to disclose foreign assets or income in ITRs. Taxpayers must adhere to new compliance rules for the 2024-25 assessment year.