ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ വേതനത്തിൽ ഒന്നാമതായി കേരളം. റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട മണി കൺട്രോൾ കണക്ക് പ്രകാരം ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടിയോളമാണ് സംസ്ഥാനത്തെ ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്ന വരുമാനം.
700 രൂപയാണ് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളിക്ക് നിലവിൽ ലഭിക്കുന്ന ശരാശരി ദിവസവരുമാനം. ഇന്ത്യയിൽ ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനമായ മധ്യപ്രദേശിനേക്കാൾ മൂന്നിരട്ടിയാണ് ഇത്. കാർഷിക-കാർഷികേതര മേഖലകളിലേയും നിർമാണ മേഖലയിലേയും പുരുഷ തൊഴിലാളികളുടെ വേതനമാണ് ആർബിഐ പഠനവിധേയമാക്കിയത്.
ദേശീയതലത്തിൽ നിർമാണ മേഖലയിലെ തൊഴിലാളിലാളിക്ക് 417 രൂപയാണ് ശരാശരി ദിവസ വരുമാനം. കേരളത്തിൽ ഇത് 894 രൂപയാണ്. 292 രൂപ മാത്രം ദിവസവരുമാനമുള്ള മദ്ധ്യപ്രദേശ് ആണ് നിർമാണ മേഖലയിൽ ഏറ്റവും കുറവ് തൊഴിലാളി വേതനമുള്ള സംസ്ഥാനം. കാർഷിക മേഖലയിൽ കേരളത്തിലെ ശരാശരി ദിവസ വേതനം 807 രൂപയാണ്. എന്നാൽ മദ്ധ്യപ്രദേശിൽ ഇത് വെറും 242 രൂപയാണ്. കാർഷികേതര മേഖലയിൽ 732, 262 എന്നിങ്ങനെയാണ് കേരളത്തിന്റേയും മദ്ധ്യപ്രദേശിന്റേയും ശരാശരി വേതനം.
Kerala leads the nation in rural worker wages, with an average daily income of Rs 700—more than double the national average. Discover how Kerala’s rural workers fare compared to other states like Madhya Pradesh.