കല്യാൺ ഡെവലപ്പേഴ്സിന്റെ ഇരുപത്തഞ്ചാമത് നിർമാണ സംരംഭം കൊച്ചിയിൽ ആരംഭിക്കുന്നു. തേവരയിലാണ് കല്യാൺ ഡെവലപ്പേഴ്സിന്റെ
25 അത്യാഢംബര സ്കൈ മാൻഷനുകൾ വരുന്നത്. എ ഡിഫറന്റ് സ്റ്റോറി എന്ന പേരിൽ വരുന്ന വില്ല പ്രൊജക്റ്റിൽ സമാനതകളില്ലാത്ത ആഢംബര സൗകര്യങ്ങളാണ് ഒരുക്കുക എന്ന് കല്യാൺ ഡെവലപ്പേഴ്സ് പ്രതിനിധി പറഞ്ഞു.

തേവര ഫെറി റോഡിൽ വേമ്പനാട്ട് കായലിന്റെ തീരത്ത് ഒരുങ്ങുന്ന വില്ല 10000 മുതൽ 11000 വരെ വിസ്തൃതിയിലായിരിക്കും. 2.5 ഏക്കറിലുള്ള പദ്ധതിയിൽ 25000 സ്ക്വയർ ഫീറ്റിലുള്ള പൊതു നിർമിതികളുണ്ടാകും. ഇതിനു പുറമേ 2000 ചതുരശ്ര അടിയിൽ ലാൻഡ്സ്കേപ് ചെയ്ത ഡെക്ക് ടെറസ് സൗകര്യം, ഓരോ യൂണിറ്റുകൾക്കായി പ്രത്യേക എലിവേറ്ററുകൾ, ആധുനിക സെക്യൂരിറ്റി മാനേജ്മെന്റ് തുടങ്ങി നിരവധി സൗകര്യങ്ങളുമുണ്ട്.
ദുബായ് മാളിന്റെ രൂപരേഖ തയ്യാറാക്കിയ സിംഗപ്പൂരിലെ ഡിപി ആർക്കിടെക്റ്റ് ആണ് എ ഡിഫറന്റ് സ്റ്റോറിയുടെ രൂപരേഖയ്ക്ക് പിന്നിലും. യുകെയിലെ പ്രശസ്തമായ ജോൺസ് ലാംഗ് ലസല്ലേയ്ക്കാണ് നിർമാണച്ചുമതല.
Kalyan Developers launches its 25th project, “A Different Story,” featuring 25 ultra-luxurious Sky Mansions in Thevara, Kochi, offering world-class amenities and unparalleled design.
