മുന്‍പരിചയമുള്ളവര്‍ മാത്രമേ എപ്പോഴും കോഫൗണ്ടേഴ്‌സ് ആകാവൂ എന്ന് എന്‍ട്രപ്രണറും സ്പീക്കറുമായ കെ.വൈത്തീശ്വരന്‍. ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത് ഒറ്റയ്ക്കാണോ അല്ലെങ്കില്‍ കോഫൗണ്ടറുമായി ചേര്‍ന്നാണോ എന്നത് വിഷയമല്ല. രണ്ടും നടക്കുന്ന കാര്യമാണ്. എന്നാല്‍ കോഫൗണ്ടറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ടെന്ന് വൈത്തീശ്വരന്‍ Channeliamനോട് പറഞ്ഞു.
സിംഗിള്‍ ഫൗണ്ടറാണെങ്കില്‍
സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത് സിംഗിള്‍ ഫൗണ്ടറായിട്ടാണെങ്കില്‍, ബിസിനസ് വിജയിക്കുന്നതിന് ആവശ്യമായ എല്ലാ ഏരിയകളും എഴുതിവെക്കുക. ഫൗണ്ടര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ലിസ്റ്റ്ഔട്ട് ചെയ്യുക. ഒരു ടീം ക്രിയേറ്റ് ചെയ്ത് മറ്റ് കാര്യങ്ങള്‍ ലിസ്റ്റ് ചെയ്ത് ടീമംഗങ്ങളെ ഏല്‍പ്പിക്കുക.
കോഫൗണ്ടേഴ്സിനെ കൂടെക്കൂട്ടുമ്പോള്‍
എന്നാല്‍ കോഫൗണ്ടേഴ്‌സുമായാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതെങ്കില്‍ എല്ലാ കോഫൗണ്ടേഴ്‌സും ഒരേ കാര്യത്തില്‍ തന്നെ ശ്രദ്ധ കൊടുക്കരുത്. വ്യത്യസ്തമായ കഴിവുകളും സ്‌ട്രെങ്ത്തുമുള്ളവരാകണം കോഫൗണ്ടേഴ്‌സ്. വ്യത്യസ്ത മേഖലകളില്‍ മുന്‍പരിചയമുള്ളവരായിരിക്കണം കോഫൗണ്ടേഴ്‌സ്. സ്‌കൂളിലോ കോളേജിലോ ഒരുമിച്ച് പഠിച്ചവരോ, ഒരുമിച്ച് ജോലി ചെയ്തവരോ കസ്റ്റമറോ അങ്ങനെ ആരുമാകാം. പുതിയ ആളുകളെ കോഫൗണ്ടേഴ്‌സ് ആക്കരുത്. പുതിയ ആളുകളെ ടീമില്‍ ഒരു ഭാഗമാക്കാം. കോമണ്‍ ഹിസ്റ്ററിയുള്ളവരെ കോഫൗണ്ടേഴ്‌സ് ആക്കുന്നതാണ് എപ്പോഴും നല്ലതെന്നും സ്വന്തം അനുഭവത്തില്‍ നിന്ന് അദ്ദേഹം വിവരിച്ചു.