കൊച്ചി മെട്രോ മൂന്നാം ഘട്ട നിർമാണത്തിൽ സുപ്രധാന ചുവടുവെയ്പ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). മെട്രോ ആലുവയിൽ നിന്ന്
അങ്കമാലിയിലേക്ക് നീട്ടുന്ന മൂന്നാംഘട്ടത്തിന്റെ നടപടിക്രമങ്ങളാണ് കെഎംആർഎൽ ആരംഭിച്ചത്. ആലുവയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീളുന്ന നിർദിഷ്ട ആലുവ-അങ്കമാലി പാതയുടെ വിശദ പദ്ധതി രേഖ (DPR) തയ്യാറാക്കുന്നതിനായി കൺസൾട്ടൻസികളിൽ നിന്ന് കെഎംആർആൽ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (RFP) ക്ഷണിച്ചു.
നേരത്തെ കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിനായുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിൽനിന്ന്
കെഎംആർഎല്ലിന് അനുമതി ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കൺസൾട്ടൻസിയെ നിയമിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ കെഎംആർഎൽ ആരംഭിച്ചിരിക്കുന്നത്. മെട്രോയുടെ മൂന്നാംഘട്ടം തൃപ്പൂണിത്തുറ-ആലുവ പാതയിൽനിന്ന് നീട്ടുന്നതിന് പകരം പ്രത്യേക പാതയായി നടപ്പിലാക്കാൻ സാധിക്കുമോ എന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുമെന്ന് ആർഎഫ്പി രേഖ വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആർഎഫ്പി രേഖ പ്രകാരം ഭാവിയിൽ അങ്കമാലിയിൽനിന്ന് അയ്യമ്പുഴയിലെ നിർദിഷ്ട ഗിഫ്റ്റ് സിറ്റിയിലേക്ക് മൂന്നാം ഘട്ട പാത നീട്ടാനുള്ള സാധ്യതകളും പഠനവിധേയമാക്കും.
Kochi Metro Rail Limited (KMRL) starts the process of extending the metro line from Aluva to Angamaly. Read about the feasibility study and future plans for the project.