മുംബൈ ഒബ്റോയ് 360 വെസ്റ്റിലെ ആഢംബര ഫ്ലാറ്റ് വിൽപന നടത്തി ബോളിവുഡ് താര ദമ്പതികളായ അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. 80 കോടി രൂപയ്ക്കാണ് ആഢംബര അപാർട്മെന്റ് വിൽപന നടത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈ വാർളി ഒബ്റോയ് 360 വെസ്റ്റ് അപാർട്മെന്റിലെ 39ാം നിലയിലെ ഫ്ലാറ്റാണിത്. 6830 സ്ക്വയർ ഫീറ്റ് അപാർട്മെന്റിനായി നാല് പാർക്കിങ് സ്ലോട്ടുകളും ഉണ്ട്. 4.80 കോടി രൂപയാണ് ഫ്ലാറ്റ് വിൽപനയ്ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ നൽകിയത്.
![](https://channeliam.com/wp-content/uploads/2025/02/Untitled-design-2022-01-17T11355-1024x576.jpg)
റിയൽ എസ്റ്റേറ്റ് പോർട്ടലായ ഇൻഡെക്സ് ടാപ്പിൽ വിൽപന സംബന്ധിച്ച വിവരങ്ങളുണ്ട്. എന്നാൽ ഫ്ലാറ്റ് വിൽപനയെക്കുറിച്ച് അക്ഷയ് കുമാറോ ട്വിങ്കിൾ ഖന്നയോ പ്രതികരിച്ചിട്ടില്ല. ഒബ്റോയ് റിയൽറ്റിയുടെ ഈ ആഢംബര പ്രൊജക്റ്റിൽ രണ്ട് ടവറുകളാണ് ഉള്ളത്. രണ്ട് ടവറുകളിലായി 4 ബിഎച്കെ, 5 ബിഎച്കെ ഫ്ലാറ്റുകളും ഒപ്പം ഡുപ്ലെക്സ് അപാർട്മെന്റുകൾ, പെന്റ്ഹൗസുകൾ എന്നിവയാണ് പ്രൊജക്റ്റിൽ ഉള്ളത്. ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂർ, അഭിഷേക് ബച്ചൻ എന്നിവർക്കും ഒബ്റോയ് 360 വെസ്റ്റിൽ ആഢംബര ഫ്ലാറ്റുകൾ സ്വന്തമായുണ്ട്.
Akshay Kumar and Twinkle Khanna sell their luxury flat in Mumbai’s Oberoi 360 West for ₹80 crore. The 6830 sq. ft. apartment on the 39th floor comes with four parking spaces.