ഏറ്റവും പ്രതിഫലം വാങ്ങുന്ന പത്ത് മലയാളി നടിമാരുടെ പട്ടികയിൽ ഇടം നേടി മമിത ബൈജു. ജാഗ്രൺ.കോം പുറത്തു വിട്ട പട്ടികയിലാണ് ഏഴാമതായി മമിത ഇടംപിടിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രേമലു അടക്കമുള്ള ചിത്രങ്ങളുടെ ഗംഭീര വിജയമാണ് താരത്തിന്റെ പ്രതിഫലം വർധിപ്പിച്ചത്. അൻപത് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ഒരു ചിത്രത്തിൽ അഭിനയിക്കാനായി താരം വാങ്ങുന്നത്. രണ്ട് മുതൽ അഞ്ചു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന നയൻതാരയാണ് പട്ടികയിൽ ഒന്നാമതുള്ളത്. നയൻതാരയ്ക്ക് 200 കോടി രൂപയുടെ ആസ്തി ഉള്ളതായും ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നു.

കീർത്തി സുരേഷ് ആണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ മലയാളം അഭിനേത്രി. ഒരു ചിത്രത്തിന് ഒരു കോടി മുതൽ മൂന്ന് കോടി രൂപ വരെയാണ് താരത്തിന്റെ പ്രതിഫലം. താരത്തിന് 41 കോടി രൂപയുടെ ആസ്തിയുണ്ട്. നസ്രിയയാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ മൂന്നാമത്. ഒരു കോടി മുതൽ രണ്ടു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന നസ്രിയയ്ക്ക് 12-24 കോടി രൂപ ആസ്തിയുമുണ്ട്. അൻപത് ലക്ഷം മുതൽ രണ്ട് കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന അനുപമ പരമേശ്വരൻ പട്ടികയിൽ നാലാമതും 50 ലക്ഷം മുതൽ 1.5 കോടി രൂപ വരെ പ്രതിഫലവുമായി മഞ്ജു വാര്യർ അഞ്ചാമതുമാണ്. 30-33 കോടി, 142 കോടി രൂപ എന്നിങ്ങനെയാണ് ഇരുവരുടേയും യഥാക്രമത്തിലുള്ള ആസ്തി. നിത്യ മേനോൻ, അമല പോൾ, പ്രിയാമണി, കല്യാണി പ്രിയദർശൻ എന്നിവരാണ് ഏറ്റവും പ്രതിഫലം വാങ്ങുന്ന മറ്റ് മലയാള നടിമാർ.
Discover the highest-paid Malayalam actresses, from Nayanthara to Keerthy Suresh, their earnings per film, net worth, and brand endorsements.