കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) വിജയത്തെക്കുറിച്ചും സംസ്ഥാനത്തെ ശക്തമായ സഹകരണ മേഖലയെക്കുറിച്ച് പഠിക്കുന്നതിനുമായി ഗോവ സംസ്ഥാന സഹകരണ ബാങ്കിന്റെ (GSCB) ചെയർമാൻ ഉല്ലാസ് ബി. ഫാൽ ദേശായിയുടെ നേതൃത്വത്തിൽ 14 അംഗ പ്രതിനിധി സംഘം കേരളം സന്ദർശിച്ചു. കേരള ബാങ്കിന്റെ ലോൺ ബുക്ക് 50,000 കോടി രൂപ കടന്ന് വാർത്തകളിൽ ഇടം നേടിയതിനു പിന്നാലെയാണിത്.

ജിഎസ്‌സിബി വൈസ് ചെയർമാൻ പാണ്ഡുരംഗ് എൻ. കുർത്തിക്കർ, മാനേജിംഗ് ഡയറക്ടർ അനന്ത് എം. ചോദങ്കർ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്. കേരള ബാങ്ക് മാനേജ്‌മെന്റ് ബോർഡ് ചെയർമാൻ വി. രവീന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ജനറൽ മാനേജർ ഡോ. ആർ. ശിവകുമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം ചർച്ച നടത്തി.
സഹകരണ, ബാങ്കിംഗ് മേഖലകളിലെ പ്രധാന വിഷയങ്ങളിൽ സഹകരിക്കാൻ ഇരു ബാങ്കുകളും തീരുമാനമായി. സഹകരണ സ്ഥാപനങ്ങൾക്കിടയിലെ സഹകരണം എന്ന തത്വം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കരകുളം സർവീസ് സഹകരണ ബാങ്കും പെരുങ്ങുഴി കയർ വ്യവസായ സംഘവും പ്രതിനിധി സംഘം സന്ദർശിച്ചു.
A team from the Goa State Cooperative Bank (GSCB) visited Kerala to study the success of Kerala Bank and its cooperative sector. The visit followed Kerala Bank’s loan book crossing ₹50,000 crore. The team, led by GSCB Chairman Ullas B. Fal Desai, met Kerala Bank officials and discussed working together in banking and cooperatives. They also visited local cooperative institutions.