ഹിന്ദി വിവാദം തമിഴ്നാട്ടിൽ ചൂടുപിടിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിനോട് (NEP) ഭരണകക്ഷിയായ ഡിഎംകെ കടുത്ത എതിർപ്പ് തുടരുകയാണ്. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ രൂക്ഷവിമർശനം നടത്തിയതോടെയാണ് ഭാഷാ ചർച്ച ശക്തമായത്. ഇപ്പോൾ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ പഠിക്കാനുള്ള അവസരം ലഭിക്കണമെന്ന തന്റെ വാദത്തെ പിന്തുണയ്ക്കാൻ തമിഴ്നാട്ടിൽ ജനിച്ചു വളർന്ന ആൽഫബെറ്റ്-ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെ കൂട്ടുപിടിക്കുകയാണ് അണ്ണാമലൈ.

സ്‌കൂളിൽ ഹിന്ദി പഠിക്കുന്നതിനെക്കുറിച്ച് ടെക് നേതാവ് പിച്ചൈ സംസാരിക്കുന്ന വീഡിയോ അണ്ണാമലൈ സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. താൻ ദക്ഷിണേന്ത്യക്കാരനാണ്, എന്നാൽ ചെന്നൈയിലെ സ്കൂളിൽ ഹിന്ദി പഠിച്ചിരുന്നു എന്ന് സുന്ദർ പിച്ചൈ പറയുന്ന വീഡിയോ ആണ് അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള നിരവധി പ്രൊഫഷനലുകൾ ഇംഗ്ലീഷും തമിഴും മാത്രം പഠിച്ചവരാണെന്ന് തമിഴ്നാട് ഐടി മന്ത്രി നേരത്തെ സുന്ദർ പിച്ചൈയെ അടക്കമുള്ളവരെ പരാമർശിച്ച് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അണ്ണാമലൈ പിച്ചൈയുടെ വീഡിയോയുമായി എത്തിയത്.
The Hindi language debate in Tamil Nadu intensifies as BJP leader K. Annamalai cites Sundar Pichai’s experience to support the three-language formula, countering DMK’s opposition to NEP.