50 വർഷവും 100 വർഷവും കാലാവധിയുള്ള ദീർഘകാല ബോണ്ടുകൾ അവതരിപ്പിക്കാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC). റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി (RBI) ഇതിനായി ചർച്ചകൾ നടത്തിവരികയാണെന്ന് എൽഐസി സിഇഒയും എംഡിയുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.

ദീർഘകാല ബോണ്ടുകളുടെ കാര്യത്തിൽ എൽഐസി ആർബിഐയുമായി ചർച്ച നടത്തിവരികയാണ്. 50, 100 വർഷത്തെ ബോണ്ടുകളാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ എൽഐസി പ്രതിനിധികളും ആർബിഐയുമായി കുറച്ചുകാലങ്ങളായി ചർച്ച നടക്കുന്നുണ്ട്. ആർബിഐ ഇത് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുംബൈയിൽ നടന്ന 25-ാമത് ഗ്ലോബൽ കോൺഫറൻസിൽ സംസാരിക്കവേ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു. ദീർഘകാല കരാർ ബാധ്യതകൾ പാലിക്കുന്നതിനുള്ള ഇൻഷുറൻസ് തന്ത്രത്തിന്റെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
LIC is in talks with RBI to introduce 50-year and 100-year bonds, strengthening its long-term financial stability and investment strategy.