2023ലെ ‘നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്’ സ്വന്തമാക്കി ഊരാളുങ്കൽ സൊസൈറ്റി. സഹകരണ കരാർ സ്ഥാപനം എന്ന നിലയിൽ
കാഴ്ച വെച്ച മികച്ച പ്രകടനമാണ് ഊരാളുങ്കൽ സൊസൈറ്റിയെ പുരസ്കാരത്തിന് അർഹമാക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്നും ഊരാളുങ്കൽ സൊസൈറ്റി ചീഫ് പ്രൊജക്റ്റ് മാനേജർ ടി.കെ. കിഷോർ കുമാർ അവാർഡ് ഏറ്റുവാങ്ങി.

ഗുണമേന്മ, സുതാര്യത, പ്രതിബദ്ധത എന്നിവയ്ക്ക് ദേശീയ പുരസ്ക്കാരങ്ങൾ ഉൾപ്പെടെയുള്ള നിരവധി അംഗീകാരങ്ങൾ ഊരാളുങ്കൽ സൊസൈറ്റിയെ തേടിയെത്തിയിട്ടുണ്ട്. നൂറുവർഷം പൂർത്തിയാക്കിയ സൊസൈറ്റി ജൈത്രയാത്ര തുടരുകയാണ്. സംസ്ഥാനത്ത് 20-ൽപ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിര നിർമ്മാണ സ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതാണ് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിന് സൊസൈറ്റിയെ അർഹമാക്കിയത്.