തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് സാമന്ത റൂത്ത് പ്രഭു. തമിഴിലും തെലുഗിലും ശക്തമായ കഥാപത്രങ്ങൾ ചെയ്തിട്ടുള്ള 38കാരിയായ സാമന്ത സിനിമയിൽ വന്നിട്ട് പതിനഞ്ച് വർഷത്തോളമായി. ഇക്കാലംകൊണ്ട് സിനിമകൾക്കു പുറമേ ഒടിടി മേഖലയിലും സാമന്ത മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം താരത്തിന്റെ ആസ്തിയിലും പ്രതിഫലിക്കുന്നു. സിനിമാ പ്രതിഫലത്തിനു പുറമേ ബ്രാൻഡ് എൻഡോർസ്മെന്റുകളിൽ നിന്നും വൻതുക സമ്പാദിക്കുന്ന താരത്തിന്റെ ആസ്തി 101 കോടി രൂപയാണ്.

നാല് കോടി രൂപ വരെയാണ് ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാമന്ത നിലവിൽ പ്രതിഫലമായി വാങ്ങുന്നത്. വർഷത്തിൽ എട്ട് കോടി രൂപയോളമാണ് പരസ്യചിത്രങ്ങളിൽ നിന്നും താരം സ്വന്തമാക്കുന്നത്. ഇതിനു പുറമേ ഹൈദരബാദിലെ ജൂബിലി ഹിൽസിലെ ആഢംബര ബംഗ്ലാവ് അടക്കം നിരവധി അത്യാഢംബര വീടുകളും താരത്തിനുണ്ട്. മുംബൈയിലെ താരത്തിന്റെ വീടിനു മാത്രം 15 കോടി രൂപയോളം വിലയുണ്ട്. ഇതിനു പുറമേ റേഞ്ച് റോവർ, പോർഷെ, ബെൻസ് ജി63 എഎംജി തുടങ്ങി നിരവധി ആഢംബര വാഹനങ്ങളും
താരത്തിനുണ്ട്.
മോഡലിങ് രംഗത്തു നിന്നും 2010ലാണ് സാമന്ത സിനിമയിലേക്ക് എത്തിയത്. ഗൗതം മേനോന്റെ വിന്നൈത്താണ്ടി വരുവായയിലൂടെയായിരുന്നു
സാമന്തയുടെ അരങ്ങേറ്റം. അതേ വർഷം ചിത്രത്തിന്റെ തെലുഗ് പതിപ്പായ യെ മായോ ചെസാവേയിലൂടെ സാമന്ത നായികയായെത്തി. പിന്നീട് നിരവധി ഹിറ്റുകളുമായി കളം നിറഞ്ഞ സാമന്ത വൻ ജനപ്രീതി നേടി.
Discover Samantha Ruth Prabhu’s incredible journey in South Indian cinema, her ₹101 crore net worth, luxurious lifestyle, and brand endorsements.